ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗർഭകാലം. അമ്മയാവുമ്പോഴാണ് ഒരു സ്ത്രീജന്മം പരിപൂർണതയിൽ എത്തുന്നത്. ഗർഭകാലത്ത് അമ്മയുടെ ചിന്തകളും സംഭാഷണങ്ങളും സൗമ്യവും സുഖകരവുമായിരിക്കണം. ചുറ്റുപാടുകൾ സംഘർഷപൂരിതമാകാതെ ശ്രദ്ധിക്കണം. ഗർഭകാലത്ത് രണ്ടു ഹൃദയമാണ് ഒരു സ്ത്രീയ്ക്കുള്ളിൽ പ്രവർത്തിക്കുന്നത് അതിനാൽ ഈ കാലഘട്ടത്തിലെ വാക്കുകൾക്കും പ്രവർത്തികൾക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പ്രാർഥനകൾക്കും വഴിപാടുകൾക്കും ഏറ്റവും പ്രാധാന്യം നൽകേണ്ട സമയമാണിത്. ഗർഭകാലത്തിലെ ഓരോ മാസത്തിലും ഓരോ ഗ്രഹങ്ങൾക്കാണ് സ്വാധീനം. നവഗ്രഹ സ്തോത്രങ്ങൾ ജപിക്കുന്നതും ഓരോ മാസത്തിലും സ്വാധീനമുള്ള ഗ്രഹത്തിന് പ്രീതികരമായവ ചെയ്യുന്നതും ഉത്തമം. ഗർഭകാല ഘട്ടം ആയാസമില്ലാതെ ഉത്തമസന്താനലാഭത്തിനു ഈ രീതിയിലുള്ള പ്രാർഥനകൾ ഉത്തമമാണത്രെ.
ജീവിതത്തിലെ ഭാഗ്യസമയത്തെക്കുറിച്ച് കൂടുതൽ അറിയാം
കരുതലിന്റെ ആദ്യമാസം; ജപിക്കേണ്ട മന്ത്രങ്ങൾ
ഗർഭകാലത്തെ ആദ്യമാസത്തിന്റെ കാരകൻ ശുക്രനാണ് , വെള്ളിയാഴ്ചയുടെ അധിപൻ. അതിനാൽ ഗണേശ പ്രീതികരമായ നാമജപവും പൂജകളും നടത്തുക. വെള്ളിയാഴ്ച ദിനത്തിൽ ഗണപതി ക്ഷേത്ര ദർശനവും ഗണേശപ്രീതികരമായ വഴിപാടുകളും പൂജകളും നടത്തുന്നത് ഉത്തമഫലം നൽകും എന്നാൽ, ഗർഭകാലത്ത് ഗണപതിക്ക് നാളികേരമുടയ്ക്കരുത്. ഗണപതി ക്ഷേത്ര ദർശനവും കറുകമാല ,മുക്കുറ്റിമാല എന്നിവ ഭക്തിപൂർവ്വം സമർപ്പിക്കാം. ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി മോദകവും അപ്പവും നിവേദ്യമായി സമർപ്പിക്കുക. പക്കപ്പിറന്നാൽ ദിനത്തിൽ ഗണപതിഹോമവും നന്ന്. ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗം ഗണപതയേ നമഃ’’ ദിനവും ഭക്തിയോടെ ഉരുവിടുക.ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. പ്രഭാതത്തിൽ സ്‌നാനന്തരം ഗണപതിഗായത്രികൾ കുറഞ്ഞത് പത്തുതവണ എങ്കിലും ചൊല്ലാവുന്നതാണ്.
ഗണപതിഗായത്രികൾ
"ഓം ഏക ദന്തായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് " ,
"ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് "
ശുക്രസ്തോത്രം
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം
സന്ധ്യയ്ക്ക് വിളക്കുകൊളുത്തി ഗണപതിയെ ധ്യാനിച്ചുകൊണ്ട് ചൊല്ലേണ്ട മന്ത്രങ്ങൾ
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗജാനനം ഭൂത ഗണാതി സേവിതം
കപിത്ഥജംഭൂ ഫല സാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഗ്നേശ്വര പാദ പങ്കജം
വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ.
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ…
നിങ്ങളുടെ ജാതകസംബന്ധമായ സംശയങ്ങൾക്ക് മറുപടി
സുഖപ്രസവത്തിനായി ദേവിയുടെ ഈ മന്ത്രം ജപിക്കാവുന്നതാണ്
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
ശുക്രനെ സ്വാധീനിക്കുന്ന നിറങ്ങൾ ചുവപ്പ്, വെളള, പിങ്ക് എന്നിവയാണ്. ആദ്യമാസങ്ങളിൽ ഈ നിറങ്ങൾ ധരിക്കുന്നതു ശുക്രപ്രീതിക്കുകാരണമാവും എന്നാണ് വിശ്വാസം. മഹാലക്ഷ്മീസ്തവം ഭക്തിയോടെ ജപിക്കുന്നതും ഉത്തമം.
ഏറെ പ്രധാനപ്പെട്ട രണ്ടാം മാസം, ജപിക്കേണ്ട മന്ത്രങ്ങളും പൂജകളും
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions