Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹം വർഷിക്കുന്ന ഫെങ്ങ്ഷൂയി കാർപ്സുകൾ!

Feng shui carps for prosperity വടക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം ഇത് ക്രമീകരിക്കേണ്ടത്

ചിന്നിചിതറുന്ന സ്ഫടിക കണങ്ങൾ പോലെ സുന്ദരമായ പുഷ്കരണിയിൽ നിന്നും സൂര്യകിരണങ്ങളിലേയ്ക്ക് കുതിച്ചുചാടുന്ന സ്വര്‍ണഝഷകം ഫെങ്ങ്ഷൂയിയിലെ അത്ഭുത പ്രതിഭാസമായിട്ടാണ് പണ്ഡിതന്മാർ വീക്ഷിക്കുന്നത്. താമരപ്പൂക്കളും, സ്വർണനാണയങ്ങളും നിറഞ്ഞ പുണ്യപുഷ്കരണിയിലാണ് ഫെങ്ങ്ഷൂയി കാർപ്സുകൾ നീന്തിക്കളിക്കുന്നത്. സമ്പുഷ്ടിയുടെ പ്രതീകമായ ‘യു’ (ധാരാളിത്തം) എന്ന മണ്ഡേറിയൻ പദത്തെ അന്വർത്ഥമാക്കുന്ന മഹേന്ദ്രജാലമാണ് ഈ സ്വർണഝഷകങ്ങള്‍ വർഷിക്കുന്നത്. കാരണം ഇതിനെ കരുതലിന്റെ മുഖമുദ്രയായും, വ്യവഹാരങ്ങളുടെ പ്രതീകമായും ചീനക്കാർ വിശ്വസിച്ചുപോരുന്നു. മാത്രമല്ല വിദ്യാഭ്യാസവും സാഹിത്യമൂല്യവും സമൃദ്ധമാക്കാൻ ഫെങ്ങ്ഷൂയി കാർപ്സുകൾക്ക് കഴിയുമെന്നാണ് പ്രമാണം. അതുകൊണ്ടുതന്നെ സാഹിത്യ വിദ്യാർത്ഥികൾ മുതൽ പണ്ഡിതന്മാർ വരെ ഈ സ്വർണ ഝഷകത്തിന്റെ ആരാധകരാകുന്നു. 

ചീനയിലെ മഞ്ഞനദിയുടെ ശക്തമായ കുത്തൊഴുക്കിന് എതിരെ നീന്തി ജയിച്ചെന്ന് മണ്ഡേറിയൻ പുരാണങ്ങൾ ഘോഷിക്കുന്ന ഈ ഝഷകങ്ങളുടെ സാമീപ്യത്തിലൂടെ, അസാധ്യമെന്ന് കരുതുന്ന പല വെല്ലുവിളികളേയും തരണം ചെയ്യാൻ കഴിയുമെന്നും, കലാസാഹിത്യമേഖലകളിൽ മികച്ച വിജയം നേടാനുള്ള ആർജ്ജവം സിദ്ധിക്കുമെന്നും ഫെങ്ങ്ഷൂയി വാഗ്ദാനം ചെയ്യുന്നു. ചീനക്കാരുടെ വിശിഷ്ടമായ ചാന്ദ്രവർഷാരംഭത്തിൽ ഈ ഝഷകത്തെ കണികണ്ടുണർന്നാൽ വർഷം മുഴുവൻ സമൃദ്ധിയും, ഐശ്വര്യവും നമ്മോടൊപ്പം സഞ്ചരിക്കുമെന്നാണ് വിശ്വാസം. വടക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ വേണം ഇത് ക്രമീകരിക്കേണ്ടത്.

സുസ്ഥിരമായ കുടുംബാന്തരീക്ഷം തരുന്ന ആനന്ദം പ്രദാനം ചെയ്യുന്ന ഗജത്രയം

ഉത്സാഹികളായ മൂന്ന് കുഞ്ഞാനകൾ ജീവിതഗോളത്തെ ഉയർത്തിപ്പിടിക്കുന്ന രൂപമാണ് ഫെങ്ങ്ഷൂയിയിലെ എലഫന്റ് ട്രിയോ. ഭാഗ്യനാണയങ്ങളുടെ കൂമ്പാരത്തിലാണ് ഗജത്രയം തുമ്പികയ്യുയർത്തി ഗോളത്തെ സംരക്ഷിക്കുന്നത്. കുടുംബത്തിലെ ഓരോ വ്യക്തിക്കും സമൂഹത്തിലുള്ള സ്ഥാനം, ആഭിജാത്യം എന്നിവ നിലനിർത്താനും, വ്യാജ ആരോപണങ്ങളിലും, മാനഹാനിയിലും വീഴ്ത്താതെ നമ്മെ സംരക്ഷിക്കാനും ഈ ഗജത്രയത്തിന് സാധ്യമാകും എന്നാണ് വിശ്വാസം. സുഗമമായ ജീവിതപാത നമുക്കായി തെളിക്കുന്നതോടൊപ്പം ജീവനും വസ്തുവകകൾക്കും ഈ കുഞ്ഞനാനകൾ സംരക്ഷണം നൽകുന്നു. ഗൃഹാലങ്കാരത്തിനൊപ്പം സമൃദ്ധിയും സംരക്ഷണവും സുസ്ഥിര സമാധാനവും പ്രധാനം ചെയ്യുന്ന ഈ ഭാഗ്യ ഗജങ്ങളെ വടക്ക് പടിഞ്ഞാറ് ദിശയിലാണ് പ്രതിഷ്ഠിക്കേണ്ടത്.

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9388166888, 9447252772

Read More.. Feng Shui, Astrology,  Zodiac Prediction