നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യയാണ് ചൈനീസ് ഫെങ്ഷൂയി. ഇതെങ്ങനെ നടപ്പിലാക്കാനാകുമെന്ന് ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ ദൗർഭാഗ്യങ്ങളിൽ നിന്ന് രക്ഷനേടാനും നല്ല അന്തരീക്ഷത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്യാനും നമുക്ക് അനായാസം കഴിയുന്നതാണ്.
പണപ്പെട്ടി പ്രതിഫലിപ്പിക്കത്തക്കവണ്ണം ഒരു കണ്ണാടി ഘടിപ്പിക്കുക. കൂടാതെ കടയിലെ സാധനങ്ങൾ പെരുപ്പിച്ചു കാണിക്കുന്ന കണ്ണാടികൾ നല്ലതാണ്. ഇത് കടയിലെ വിറ്റുവരവ് ഗണ്യമായി വർദ്ധിപ്പിക്കും. കണക്കുപുസ്തകത്തിന്റെ സ്റ്റോക്ക് രജിസ്റ്റര്‍, കാഷ് ബുക്ക്, രസീത് ബുക്ക് മുതലായവയുടെയും മുകളിൽ ചുവന്ന ചരടിൽ കോർത്ത ചൈനീസ് നാണയങ്ങൾ വയ്ക്കുക.
പ്രധാനമായി ശ്രദ്ധിക്കുക
- സ്റ്റെയർകേസ് മദ്ധ്യത്തിലോ, വടക്കുപടിഞ്ഞാറോ പണിയാൻ പാടില്ല. ഉത്തരം, ബീം എന്നിവയ്ക്കു കീഴിൽ മേശകളും കസേരകളും ഇടരുത്.
- ടെലിഫോണിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ വയറുകൾ പുറത്ത് കാണാവുന്ന രീതിയിൽ വയ്ക്കരുത്. പ്രവർത്തനമേഖലയ്ക്ക് കുറുകെ ഇവ ഇടുകയും ചെയ്യരുത്.
- ഓഫിസിന്റെ പ്രധാന കവാടത്തിനുനേരെ കക്കൂസ് വരാൻ പാടില്ല. അങ്ങനെ വന്നാൽ പക്വാകണ്ണാടി സ്ഥാപിക്കുക, കക്കൂസ് മാറ്റി വയ്ക്കണം.
- കടലാസ്, തടി, പലവ്യഞ്ജനം, മാധ്യമം, അധ്യാപനം തുടങ്ങിയ മേഖലകളിലാണെങ്കിൽ ചെടികൾ ഉപയോഗിച്ച് കിഴക്ക്, തെക്കുകിഴക്ക് എന്നീ ഭാഗങ്ങൾ ഉത്തേജിപ്പിക്കുക.
- കാറ്റിൽ മുഴങ്ങുന്ന മണി കാഷ് രജിസ്റ്ററിനു മുകളിൽ തൂക്കുക. സ്വർണ്ണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാഷൻ ഡിസൈനിങ് തുടങ്ങിയ തരം ബിസിനസ്സ് നടത്തുന്നതെങ്കിൽ താങ്കൾ പടിഞ്ഞാറും വടക്കുപടിഞ്ഞാറും കാറ്റിൽ മുഴങ്ങുന്ന മണി സ്ഥാപിക്കുക.
- ധനം, ഗതാഗതം, പണം, ബാങ്കിങ് തുടങ്ങിയവയാണെങ്കിൽ ജലധാരയോ, ഫിഷ് ടാങ്കോ സ്ഥാപിക്കുക.
- രാസവസ്തുക്കൾ, ഇലക്ട്രോണിക്സ് എന്നിവയുടെ വിപണനമാണെങ്കിൽ നല്ല പ്രകാശമുള്ള വിളക്കുകൾ സ്ഥാപിക്കുക.
- കൃഷി, ഭക്ഷണസാധനങ്ങൾ, കെട്ടിടനിർമ്മാണ വസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബിസിനസ്സാണെങ്കിൽ സ്ഫടികഗോളം, അല്ലെങ്കിൽ സ്ഫടികഭൂഗോളം ഇവ സ്ഥാപിക്കുക.
സ്വർണ്ണക്കട, വെള്ളിക്കട
ഒരു പച്ചമുളക് മഞ്ഞനൂലിൽ കെട്ടി ഒരു ചെറുനാരങ്ങയിൽ കോർത്ത് ഒന്നിനുമുകളിൽ ഒന്നായി രണ്ടു പച്ചമുളക് കോർത്ത് കടയുടെ ഇടതുഭാഗത്ത് കെട്ടിത്തൂക്കിയിടുക. ആലില, മാവില ഇവ മഞ്ഞച്ചരടിൽ കോർത്ത് തോരണം പോലെ പ്രധാന വാതിലിന് കുറുകെ കെട്ടിയിടുക. ശുദ്ധമായ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത മഹാലക്ഷ്മിരൂപം പതിച്ച നാണയം മഞ്ഞപ്പട്ടിൽ പതിച്ച് ഫ്രെയിം ചെയ്ത് കൗണ്ടറിനു മുകളിൽ വച്ച് പൂജ നടത്തുക.
താമരയും മഞ്ഞപ്പൂക്കളും വെള്ളിപ്പാത്രത്തിൽ ശുദ്ധജലത്തിൽ ഉപ്പ് പരലിട്ട് പ്രധാന അക്കൗണ്ടന്റ് ഇരിക്കുന്ന മേശപ്പുറത്തോ ഇടതുഭാഗത്തോ വയ്ക്കുക. ദിവസേന പൂവും ഉപ്പുവെള്ളവും മാറ്റണം. പ്രധാന ഇടപാടുകാർക്ക് തേൻ ചേർത്ത നാരങ്ങാവെള്ളമോ ചായയോ കാപ്പിയോ നൽകുക. മഞ്ഞയും വയലറ്റും നിറങ്ങളിലുള്ള മാലകൾ പ്രധാന കവാടത്തിന്റെ രണ്ടുവശങ്ങളിലും തൂക്കുകയും താഴ്‌വശം ഉപ്പുവെള്ളത്തിൽ മുക്കുകയും ചെയ്യണം. കടയിലെ ജീവനക്കാരും ഉടമസ്ഥനും ഉപ്പിട്ട നാരങ്ങാനീര് കഴിക്കണം. കട ഉടമയും കുടുംബാംഗങ്ങളും ശനി, കുജൻ, ശുക്രൻ എന്നീ ദിവസങ്ങളിൽ ഒരു നേരം ഫലങ്ങൾ മാത്രവും, മോരും തൈരും സസ്യാഹാരം മാത്രം കഴിക്കുക. കന്നുകാലികൾക്ക് ആഹാരവും, ഒരു ശർക്കരയും വാഴപ്പഴവും കൊടുക്കണം.