Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ശാസ്ത്രത്തെ നിരാകരിക്കുന്നത് ദോഷകരമോ?

Is vastu is necessary in building a house ഭൂമിയിലെ സർവ്വ ചരാചരങ്ങളും സമൃദ്ധിയോടും, സന്തോഷത്തോടും ജീവിക്കണമെന്നതാണ് വാസ്തു ശാസ്ത്രതത്വം

വസ് എന്ന സംസ്കൃതപദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് വാസ്തു. വാസയോഗ്യമായ ഭൂമി എന്നാണ് വാസ്തുവിന്റെ അർത്ഥം. വാസസ്ഥാന ഭൂമി മനുഷ്യന്റെ മാത്രം ആവശ്യമല്ല. മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ തുടങ്ങി ജീവൻ തുടിക്കുന്ന എല്ലാ ചരാചരങ്ങൾക്കും ഇതാവശ്യമാണ്. ഏറ്റവും അനുകൂലമായ ഭൂമിയിലാണ് വൃക്ഷങ്ങൾ വേരോട്ടം നടത്തുന്നത്. ഏറ്റവും അനുകൂലമായ ഇടങ്ങളിലാണ് പക്ഷികൾ കൂടുണ്ടാക്കുന്നതും, മൃഗങ്ങൾ വാസസ്ഥലമായി തിരഞ്ഞെടുക്കുന്നതും. മനുഷ്യനും, മൃഗങ്ങളും, പക്ഷികളും, വൃക്ഷങ്ങളും ചേർന്ന നേത്രദർശിയായവയെ വാസ്തു ശാസ്ത്രം മർത്ത്യഗണത്തിൽ പെടുത്തിയിരിക്കുന്നു. സൂക്ഷ്മരൂപികളായ ദേവീദേവന്മാർ, ഉപദൈവങ്ങൾ, ആത്മക്കൾ തുടങ്ങിയവയെ വാസ്തുശാസ്ത്രം അമർത്യ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

ഭൂമിയിലെ സർവ്വ ചരാചരങ്ങളും സമൃദ്ധിയോടും, സന്തോഷത്തോടും ജീവിക്കണമെന്നതാണ് വാസ്തു ശാസ്ത്രതത്വം. ബ്രഹ്മാവിൽ നിന്നും ലഭ്യമായ ഇൗ അമൂല്യ ശാസ്ത്രം വിശ്വകർമ്മാവ്, മയൻ എന്നീ ആചാര്യന്മാരിലൂടെയാണ് മനുഷ്യകുലത്തിൽ എത്തിച്ചേർന്നതെന്നു വിശ്വസിക്കപ്പെടുന്നു. മത്സ്യപുരാണം, വായുപുരാണം തുടങ്ങിയ ഭാരതത്തിലെ പ്രമുഖ പുരാണ ഗ്രന്ഥങ്ങളിലെല്ലാം തന്നെ വാസ്തു വിദ്യയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. എ.ഡി - 6-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വരാഹമിഹിരന്റെ ബൃഹത് സംഹിത എന്ന ഗ്രന്ഥത്തിൽ വാസ്തു വിദ്യ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മാനസാര, ശിൽപരത്ന തുടങ്ങിയവയും വാസ്തു ശാസ്ത്രത്തിന്റെ അധികാരിക ഗ്രന്ഥങ്ങളായി കണക്കാക്കുന്നു.

വാസ്തു ശാസ്ത്രം വസ്തുവിനെ മാത്രമല്ല പ്രതിപാദിക്കുന്നത്. വാസ്തുവിൽ നിർമ്മിക്കുന്ന ഗൃഹം, അവയ്ക്കുള്ളിലെ മുറികൾ, മുറിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുവിൽ വളർത്തേണ്ട ജീവജാലങ്ങൾ, വൃക്ഷലതാദികൾ എന്നിവയെ പറ്റിയൊക്കെ വിശദമായി തന്നെ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ഭാരതീയ വാസ്തു വിദ്യ പ്രകാരം നിർമ്മിക്കുന്ന ഭവനം സർവ്വ സമ്പൽ സമൃദ്ധി പ്രദാനം ചെയ്യുന്നു. ആരോഗ്യമുള്ള ജീവിതവും, ഇൗശ്വരകൃപയും നമുക്ക് ലഭ്യമാക്കുന്നു. സർവ്വവിധ ദോഷങ്ങളിൽ നിന്നും വാസ്തു വിധി നമുക്ക് സംരക്ഷണം നൽകുന്നു. സത്സന്താനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഇൗശ്വരാനുഗ്രഹമുള്ള അടുത്ത തലമുറയെയും വാസ്തു വിധിപ്രകാരം നിർമ്മിക്കുന്ന ഭവനം നമുക്ക് നൽകുന്നു. അജ്ഞതകൊണ്ടും അവഹേളന മനോഭാവം കൊണ്ടും വാസ്തു വിധി പ്രകാരം ഭവന നിർമ്മാണം നടത്താത്തവരെ നിത്യ ദാരിദ്രവും, രോഗങ്ങളും വിടാതെ പിടികൂടുന്നു. അവരുടെ കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു. സരസ്വതി കടാക്ഷം കിട്ടാതെ വരുന്ന വിദ്യാർത്ഥികൾ പഠനത്തിൽ വിമുഖരാകുന്നു. ഗൃഹത്തിലേക്കുള്ള ധനത്തിന്റെ വരവ് ശിഥിലമാകുന്നു. ഗൃഹനാഥൻ കടക്കെണിയിൽപ്പെടുന്നു. സർവ്വസമൃദ്ധിയും നശിക്കുന്നതിനോടൊപ്പം വരുംതലമുറയും നാശത്തിലേക്ക് വഴുതിവീഴുന്നു.        

വാസ്തു ശാസ്ത്രത്തിൽ വിശ്വാസമില്ലാത്തവർ ഇപ്പറഞ്ഞ കാര്യങ്ങളിൽ ആകുലപ്പെടേണ്ട കാര്യമില്ല. എന്നാൽ വാസ്തു ശാസ്ത്ര വിശ്വാസികൾ വാസ്തു വിദ്യ വേണ്ട വിധത്തിൽ പ്രായോഗികമാക്കിയൽ ആരോഗ്യവും സമ്പൽസമൃദ്ധിയുള്ളൊരു ജീവിതത്തിനുള്ള സാധ്യതകൾ വളരെയേറെയാണ്. 

Read more.. Vastu stories,  Weekly prediction