Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപസ് ഹണ്ട് 130 പേർക്ക് ലാപ്ടോപ് നൽകി

campushunt

ഹയർ എജ്യുക്കേഷൻ വെബ്പോർട്ടലായ ക്യാംപസ്ഹണ്ട് (CampusHunt.in) വഴി വിവിധ കോളജുകളിൽ ഉപരിപഠനത്തിന് 2016-2017 വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽ 130 പേർക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്തു. ബെംഗളൂരു ആസ്ഥാനമായുള്ള ക്യാംപസ്ഹണ്ട് കോഴിക്കോട്ടുകാരായ എ. റഹീഷ്, റിയാസ് കള്ളിയത്ത്, അസ്ഫാഖ് ആറാംകുനി, എ. അനീഷ് എന്നിവർ ചേർന്നുതുടങ്ങിയ സ്കാൻഡിയം ടെക്നോളജീസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കോളജുകൾ സർവീസ് ഫീസ് ഇനത്തിൽ നൽകുന്ന തുക ഉപയോഗിച്ചാണ് അർഹതപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പും മറ്റു പഠനോപകരണങ്ങളും നൽകുന്നതെന്ന് സ്കാൻഡിയം സിഇഒ എ. റഹീഷ് അറിയിച്ചു.

ഈ വർഷം ഇതിനകം ആയിരത്തിലധികംപേർ പോർട്ടലിലൂടെ അഡ്മിഷൻ നേടിയിട്ടുണ്ട്. കമ്പനിയുടെ നേതൃത്വത്തിലുള്ള സൗജന്യ ജോബ് പോർട്ടലും ഉടൻ ആരംഭിക്കുമെന്നു പറഞ്ഞു. ദക്ഷിണേന്ത്യയിലെ നൂറു നഗരങ്ങളിലെ അഞ്ഞൂറോളം കോളജുകളിലെ ആയിരത്തോളം കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പോർട്ടലിൽ ഈ കോളജുകളിൽ അഡ്മിഷൻ എടുക്കാനുള്ള സൗകര്യവുമുണ്ട്. പോർട്ടലിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ്, ബ്ലാക്ക്ബെറി ആപ്പുകൾ ലഭ്യമാണ്.