Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് സല്യൂട്ട്! റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യന്‍ നാവികസേനയെ നയിച്ചത് ഈ മലയാളി പെണ്‍കുട്ടി

aparna-with-her-parents

നേവിയില്‍ ചേര്‍ന്ന് അഞ്ചാം വർഷം അപൂര്‍‌വമായ ഈ വലിയ ഭാഗ്യം അപര്‍ണ നായര്‍ എന്ന തലശ്ശേരിക്കാരിയെ തേടിയെത്തി. റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനയുടെ 144 അംഗ സംഘത്തെ നയിക്കാനുള്ള സുവര്‍ണാവസരം. വെറുമൊരു നാവികസേന ഉദ്യോഗസ്ഥ എന്നതിൽ നിന്നു രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ആ ചരിത്ര നിയോഗത്തെക്കുറിച്ച് അപര്‍ണ പറയുകയാണ്, കണ്ണില്‍ അഭിമാനത്തിളക്കത്തോടെ... എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകില്ലേ, അതുവരെയുള്ള ജീവിതം മാറ്റി മറിക്കുന്ന ഒരു ദിവസം. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ദിനമായിരുന്നു കഴിഞ്ഞ ജനുവരി 26. അതുവരെ ഇന്ത്യന്‍ േനവിയിലെ ഒരു ഉദ്യോഗസ്ഥ മാത്രമായിരുന്നു ഞാന്‍. പക്ഷേ, അന്ന് ഇന്ത്യന്‍ േസനകളുടെ ശക്തി ലോകത്തോടു വിളിച്ചു പറയുന്ന ആ പരേഡിന്‍റെ മുന്‍നിരയില്‍ തലയുയര്‍ത്തി ചുവടുവച്ചപ്പോള്‍ ലഭിച്ച അഭിമാനം, ആഹ്ലാദം വര്‍ണിക്കാന്‍ എനിക്കു വാക്കുകളില്ല. അഭിനന്ദനങ്ങള്‍ ഇപ്പോഴും തുടരുന്നു. ബന്ധുക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍... എല്ലാവരും വിളിക്കുന്നുണ്ട്.

കുട്ടിക്കാലത്തു െടലിവിഷനില്‍ റിപ്പബ്ലിക്േഡ പരേഡ് കാണുമ്പോഴൊക്കെ ഞാന്‍ വിസ്മയിച്ചിട്ടുണ്ട്, ഇത്രയും േപര്‍ കൃത്യമായി ഒരു ചുവടു പോലും തെറ്റാതെ ഒരേ താളത്തില്‍ എങ്ങനെയാണ് നടന്നു നീങ്ങുന്നത് എന്ന്. ഒരിക്കല്‍ സ്കൂളില്‍ ഞങ്ങളൊരു നൃത്തപരിപാടി അവതരിപ്പിച്ചു. ആറു പേരാണുള്ളത്. ഒരുപാടു റിഹേഴ്സല്‍ നടത്തിയെങ്കിലും സ്റ്റേജില്‍ കയറിയപ്പോള്‍ ചുവടുകളില്‍ ചെറിയ പിഴവുകൾ വന്നു. അതുകൊണ്ടാകാം പരേഡുകള്‍ കണ്ട് എന്‍റെ കണ്ണു തള്ളിയത്. േസനയില്‍ എത്തിയപ്പോള്‍ മനസ്സിലായി, ഒാരോ െെസനികന്‍റെയും അര്‍പ്പണവും അച്ചടക്കവും പരിശീലനവും ചിട്ടയും ആണ് ചുവടു പിഴയ്ക്കാതെ മുന്നേറാന്‍ അവരെ സഹായിക്കുന്നത് എന്ന്. 

കഴിഞ്ഞ നവംബറിലാണ് പരേഡിനുള്ള നേവി സംഘത്തിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. 2015 ലെ റിപ്പബ്ലിക്ദിന പരേഡിലും മാർച്ച് ചെയ്തിരുന്നതു കൊണ്ട് അവസരം പുതുമയായിരുന്നില്ല. പരേഡിന്റെ ഭാഗമാകുക അഭിമാനകരമാണ്. രാജ്പഥിലെ ആദ്യ അനുഭവം തന്നെ അതു പറഞ്ഞുതന്നിരുന്നു.

ഭാരതം എന്ന വികാരം
നാവികസേനയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 160 സൈനികരും എട്ട് ഓഫിസർമാരും അടങ്ങുന്നതാണ് പരേഡിനുള്ള സംഘം. ഇതില്‍ നിന്ന് 144 പേരെ മാർച്ച് ചെയ്യുന്ന സംഘത്തിലേക്ക് തിരഞ്ഞെടുക്കും. എട്ട് ഓഫിസർമാരിൽ നിന്ന് പരിശീലന കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നാലു പേരെ പരേഡ് ലീഡ് ചെയ്യുന്നതിനു തിരഞ്ഞെടുക്കും. അതില്‍ ഒരാളാണ് പ്ലാറ്റൂൺ കമാൻഡർ ആകുക. ലോകശക്തികള്‍ പോലും അദ്ഭുതത്തോെട ഉറ്റുേനാക്കുന്ന ഇന്ത്യന്‍ നാവികശക്തിയിലെ െെസനികരെ, ഏറ്റവും മുന്നില്‍ നിന്നു നയിക്കേണ്ട പ്ലാറ്റൂൺ കമാൻഡർ.

ഒഡീഷയിലെ ചിൽക്കയില്‍ ഒന്നരമാസം ആയിരുന്നു പരിശീലനം. അതികഠിനമാണ് തയാറെടുപ്പുകൾ. പക്ഷേ, അതൊന്നും ബുദ്ധിമുട്ടായി തോന്നിയില്ല. കാരണം, ഉള്ളില്‍ എപ്പോഴും തുടിക്കുന്നത് ഭാരതം എന്ന വികാരം മാത്രം.  പുലര്‍ച്ചെ നാലുമണിക്ക് ഉണരണം. എട്ടു വരെ ആദ്യ സെഷൻ. 10 മുതൽ 12 വരെയും മൂന്നു മുതൽ അഞ്ചു  വരെയും ചെറിയ ഇടവേളകളിൽ പരിശീലനം തുടരും. 21 കിലോമീറ്ററാണ് ഓരോ ദിവസവും മാർച്ച് ചെയ്യേണ്ടത്. ഭാരമേറിയ ബൂട്സ് ധരിച്ചാണു പരേഡ്. തെല്ലൊരാശ്വാസത്തിന് രണ്ട് സോക്സും ബാൻഡേജും ഇട്ട ശേഷമാണ് ബൂട്സ് ധരിക്കുക. എങ്കിലും വൈകുന്നേരമാകുമ്പോഴേക്കും നല്ല കാലുവേദനയായിരിക്കും. കൂടാതെ നീരും. ക്യാംപില്‍ എത്തിക്കഴിഞ്ഞാല്‍ ഉപ്പിട്ട ചൂടുവെള്ളത്തിൽ കാലിറക്കി വയ്ക്കും. ഫുട്മസാജ് ചെയ്യും. ഭക്ഷണ നിയന്ത്രണവും ഉണ്ടായിരുന്നു. 

parade

ഡിസംബര്‍ പകുതിയോടെ ഡല്‍ഹിയിേലക്ക്. ചില്‍ക്കയില്‍ െകാടും ചൂട്. ഡല്‍ഹിയില്‍ െകാടും തണുപ്പും. അതിരാവിലെ എഴുന്നേൽക്കുന്നതിനും  സമയക്രമങ്ങൾക്കും ഒരു മാറ്റവുമില്ല. പരേഡ് അടുക്കുന്നതോടെ മനസ്സില്‍ ഒരു തരം പോരാട്ട വീര്യം ഉണര്‍ന്നു വരും. അനുഭവിച്ചറിയേണ്ട സുഖമാണത്. 

മനസ്സ് നിറയെ സന്തോഷം
പരിശീലനം തുടങ്ങുമ്പോൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല പ്ലാറ്റൂൺ  കമാൻഡർ ആകാനുള്ള ഭാഗ്യം ലഭിക്കുമെന്ന്. എന്റെ കഴിവിന്റെ പരമാവധി നൽകി പരേഡ് നന്നാക്കുക മാത്രമായിരുന്നു ലക്ഷ്യം. സീനിയേഴ്സായിട്ടുള്ള രണ്ടുപേരും ഒരു ബാച്ച്മേറ്റും ഞാനും ആയിരുന്നു അവസാന റൗണ്ടിലെത്തിയ ഒാഫിസര്‍മാര്‍. പരേഡിനു നാലു ദിവസം മുമ്പാണ് പ്ലാറ്റൂണ്‍ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത്. വലിയ സന്തോഷവും അഭിമാനവും തോന്നി. അതോടൊപ്പം ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍ത്തുള്ള െടന്‍ഷനും. പക്ഷേ, അത് നിമിഷനേരമേ ഉണ്ടായുള്ളൂ. എത്ര വലിയ ടെൻഷനും അതിജീവിക്കാനുള്ള കരുത്താണ് പരിശീലനങ്ങളിലൂെട സൈനികർക്ക്  ലഭിക്കുന്നത്.

വാർത്തയറിഞ്ഞതിന്റെ പിറ്റേന്നായിരുന്നു ആദ്യത്തെ ഫുൾ ഡ്രസ് റിഹേഴ്സൽ. അച്ഛനും അമ്മയും സഹോദരനും കാണാനെത്തിയിരുന്നു. അവരെക്കുറിച്ചു പറഞ്ഞില്ലല്ലോ. തലശ്ശേരി  കോടിയേരി ചിറയ്ക്കൽ ദാമോദരനാണ് അച്ഛന്‍. ഡല്‍ഹിയില്‍ ആയിരുന്നു ജോലി, റിട്ടയര്‍ െചയ്തു. അമ്മ  ആ ശാലത ടീച്ചറാണ്. സഹോദരന്‍ അവിനാഷ് ബിെടക്കിനു പഠിക്കുന്നു. രാഷ്ട്രപതി ഭവൻ നിൽക്കുന്ന റൈസിന കുന്നിലേക്കുള്ള വഴി തുടങ്ങുന്ന വിജയ്ചൗക്കിൽ നിന്ന് ഇന്ത്യാഗേറ്റ് വഴി റെഡ്ഫോർട്ടു വരെയുള്ള 14 കിലോമീറ്ററാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. 26നു പുലര്‍ച്ചെ തന്നെ വിജയ് ചൗക്കിൽ എത്തി. ഗാലറികളിൽ നിറയെ ജനം നിറഞ്ഞു തുടങ്ങിയിരുന്നു. അവര്‍ ത്രിവര്‍ണ പതാകകള്‍ വീശിയും െെകവീശിയും ആവേശം െകാളളിച്ചു. ഞങ്ങളുെട േനാട്ടം അവരുെട േനരെ െചന്ന നിമിഷങ്ങളിലൊക്ക ഗാലറികളില്‍ ആരവം നിറഞ്ഞു, ‘സാരേ ജഹാംേസ അച്ഛാ...’

രാജ്യത്തെ പ്രകീർത്തിച്ചു മുദ്രാവാക്യം വിളിക്കുന്ന  ജനം തരുന്ന  ആത്മവിശ്വാസം വലുതാണ്. നമ്മുടെ നേതൃത്വ പാടവമാണ് അവിടെ തെളിയിക്കേണ്ടത്.  ഏതെങ്കിലും തരത്തിലുള്ള  ചെറിയ പിഴവുകൾ പോലും ബാധിക്കുന്നത് മുഴുവൻ സേനയുടെയും അഭിമാനത്തെയാണ്.

republic-day-parade

പരേഡിനിടെ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട കമാൻഡുകൾ ഉണ്ട്. അവ ഏറ്റവും പിന്‍നിരയിലെ സൈനികനു പോലും കേൾക്കാൻ കഴിയണം. അതുകൊണ്ടുതന്നെ ശബ്ദം വരേണ്ടത് തൊണ്ടയിൽ നിന്നല്ല, മറിച്ച് മനസ്സിൽ നിന്നാകണം.  പരേഡ് തുടങ്ങുമ്പോൾ ഉയർത്തിപ്പിടിക്കുന്ന വാൾ, പരേഡ് തീരും വരെ ഉയർന്നു നിൽക്കണം. മനസ്സിനു കരുത്തു നല്‍കണേയെന്നു ഞാന്‍ ഒരു നിമിഷം പ്രാർഥിച്ചു. അപർണ നായർ എന്ന വ്യക്തിയല്ല, മറിച്ച് ഇന്ത്യൻ നാവികസേനയെന്ന  ലോകോത്തര സൈനിക ശക്തിയാണ് ഞാന്‍ പ്രതിനിധാനം  ചെയ്യുന്നത്.

സര്‍വ െെസന്യാധിപനായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്ന വേദിക്കരികിലൂടെ കടന്നു പോകുന്ന ഒരു മിനിറ്റിൽ താഴെയുള്ള സമയമാണ് പരേഡിലെ ഏറ്റവും നിർണായകം. ആ സമയത്തെ സന്തോഷവും അഭിമാനവും വിവരിക്കാൻ വാക്കുകളില്ല. ഇന്ത്യാഗേറ്റ് പിന്നിട്ട് പരേഡ് മുന്നോട്ടു പോകുമ്പോൾ റോഡിന്റെ ഇരുവശവും കൂടി നില്‍ക്കുന്ന ആയിരങ്ങളുടെ പ്രോത്സാഹനം എടുത്തു പറയണം. അവർ ജയ്ഹിന്ദ്  വിളിക്കും, വന്ദേമാതരം വിളിക്കും, കൈയിലുള്ള കുഞ്ഞു ദേശീയ പതാകകൾ വീശും. അച്ഛന്‍റെ ചുമലിലിരുന്ന് കാഴ്ച കാണുന്ന െകാച്ചുകുട്ടികള്‍ മുതൽ മുത്തശ്ശന്മാര്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇടയ്ക്കൊരു ചാറ്റല്‍മഴ െപയ്തിരുന്നു. അതൊന്നും അവരുടെയോ ഞങ്ങളുടെയോ ആവേശത്തിൽ കുറവു വരുത്തിയില്ല.

പാട്ടുപാടി, നൃത്തം വച്ച് 

ഒടുവില്‍ ചെങ്കോട്ടയുടെ മുറ്റത്ത് പരേഡ് അവസാനിക്കുമ്പോൾ നടന്നു തീർത്ത പതിനാലു കിലോമീറ്ററിന്റെ ക്ഷീണം ആര്‍ക്കും തോന്നിയില്ല. ടെലിവിഷനില്‍ പരേഡു കണ്ടിരുന്ന അച്ഛനെയും അമ്മയെയും വിളിച്ച് ആദ്യം സന്തോഷമറിയിച്ചു. തിരിച്ച് ക്യാംപിലേക്കുള്ള യാത്രയിൽ ഓരോ സൈനികന്റെയും പിന്തുണയ്ക്കു നന്ദി പറഞ്ഞു. ആ യാത്ര മുഴുവനും പാട്ടു പാടിയും നൃത്തച്ചുവടു വച്ചും എല്ലാവരും സന്തോഷം പങ്കുവച്ചു.

പിന്നീട് വന്ന ഫോൺകോളുകളും മെസേജുകളും  ശരിക്കും  അത്ഭുതപ്പെടുത്തി. പണ്ടു സ്കൂളില്‍ പഠിപ്പിച്ചിരുന്നവരും സഹപാഠികളും  തൊട്ട് ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവര്‍ വരെ. അമ്മയെപ്പോലെ ടീച്ചറാകണമെന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. പിന്നീട് എൻജിനീയറിങ് കഴിഞ്ഞ് െഎ ടി മേഖലയിൽ ജോലി നേടണമെന്നായി. എന്നെ സേനാ ഓഫിസറാക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. സ്ത്രീ എന്ന നിലയിൽ സൈന്യം തരുന്ന സുരക്ഷ,  രാജ്യസേവനത്തിനു ള്ള  ഏറ്റവും നല്ല മാർഗം ഇതൊക്കെയാണ് അച്ഛനെ ഇതിനു പ്രേരിപ്പിച്ചത്.

അങ്ങനെ നേവിയിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കാൻ തുടങ്ങി. അമ്മയുടെ ബന്ധുവും ആർമിയിൽ കേണലുമായ അമിത് പ്രഭാകറായിരുന്നു സഹായിച്ചത്. അതുവരെ കണ്ട  ബന്ധുവിന്റെ റോളിലായിരുന്നില്ല അദ്ദേഹം ഈ പരിശീലന കാലയളവില്‍ ഇടപെട്ടത്. സൈന്യത്തിൽ  ചേരുന്നതിനു  മുമ്പുള്ള പരിശീലനം പോലെയായിരുന്നു അത്. ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാൻ കഴിഞ്ഞെങ്കിലും ഒഴിവില്ലാത്തതിനാല്‍ അവസാന റൗണ്ടിൽ പുറത്തായി. രണ്ടാംതവണയാണ് സെലക്‌ഷൻ ലഭിച്ചത്. എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. നമ്മുടെ പെൺകുട്ടികൾ അധികം കടന്നുവരാത്ത മേഖലയാണിത്. ഒരുപാട് സാധ്യതകള്‍ ഉണ്ട്. ഒപ്പം രാജ്യത്തെ േസവിക്കാനുള്ള സുവര്‍ണാവസരവും. ഇന്നു മുതല്‍ അതിനു േവണ്ടിയാകട്ടെ നമ്മുടെ ഉണ്ണിയാര്‍ച്ചമാരുടെ ശ്രമം. വിജയാശംസകളോെട, നിങ്ങളുടെ സ്വന്തം അപര്‍ണ. 
 

കൂടുതൽ വാർത്തകൾക്ക്

Your Rating: