Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുവരെ ഈ നായ നദിയിൽ നിന്നും നീക്കിയത് 2000 പ്ലാസ്റ്റിക് കുപ്പികൾ

Dog clearing trash from river

പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതിയെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരുമെല്ലാം നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ ഇവരുടെ വാക്കുകളിലുള്ള ധാരാളിത്തം പ്രവൃത്തിയിൽ കാണാറില്ലെന്നു മാത്രം. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാവുകയാണ് ചൈനയിലെ ഒരു മിടുക്കൻ നായ. ഗോൾഡൻ റിട്രീവർ ഗണത്തിൽപെട്ട ഈ നായയാണ് കഴിഞ്ഞ പത്തുവർഷമായി നദിയിൽ ആളുകൾ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ നീക്കംചെയ്ത് നദിയെ മാലിന്യവിമുക്തമായി സൂക്ഷിക്കുന്നത്.

ചൈനയിലെ ജീയാങ്ഷു പ്രവിശ്യയിലുള്ള സുഷൗ നദിയിൽ വലിച്ചെറിയുന്ന പാഴ്സ്തുക്കളാണ് വർഷങ്ങളായി ഈ മിടുക്കൻ നായ നീക്കം ചെയ്യുന്നത്.നദിയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ ഇതുവരെ നായ നീക്കം ചെയ്തിട്ടുണ്ട്. ദിവസം 30–40 കുപ്പികൾ വരെ നായ നദിയിൽ നിന്നും നീക്കംചെയ്യാറുണ്ട്. നദിയിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ നീന്തിച്ചെന്ന് കടിച്ചെടുത്ത് കരയിലേക്കു കൊണ്ടുവരികയാണ് പതിവ്.നായയുടെ ഉടമയാണ് നദിയിലെ മാലിന്യങ്ങൾ നീക്കാനുള്ള പരിശീലനം  ഇതിനു നൽ‍കിയത്. 

Dog clearing trash from river

മനുഷ്യർ പോലും പ്രകൃതി സംരക്ഷണം വാക്കുകളിൽ ഒതുക്കുമ്പോൾ നദിയിൽ നിന്നും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പിയുമായി നീന്തിക്കയറുന്ന ഈ നായ ഒരു ഓർമ്മപ്പെടുത്തലാണ്. പീപ്പിൾസ് ഡെയ്‌ലി ട്വീറ്റ് ചെയ്ത നായയുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. നൂറുകണക്കിനാളുകൾ നായയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. നായയുടെ ട്വീറ്റു ചെയ്ത ചിത്രങ്ങൾ കണ്ട് മിടുക്കനായ പൊതുസേവകൻ എന്നുവരെ നായയെ വിശേഷിപ്പിച്ചവരുണ്ട് . ചൈനയിലെ ഈ യഥാർത്ഥ പരിസ്ഥിതി സേവകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സൂപ്പർ സ്റ്റാർ.

Dog clearing trash from river

Read more articles in Animal World