Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ലുക്കിൽ പുതിയ ഡസ്റ്റർ

2017 - Nouveau Dacia DUSTER, New Duster New Duster

ഇന്ത്യയിൽ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് സജീവമാക്കിയ വാഹനങ്ങളിലൊന്നാണ് റെനോ ഡസ്റ്റർ. ഇന്ത്യൻ വിപണിക്ക് സുപരിചിതരല്ലായിരുന്നു റെനൊ എന്ന ഫ്രഞ്ച് കമ്പനിയെ ഈ കോംപാക്റ്റ് എസ് യു വി പ്രശസ്തനാക്കി. റെനോയുടെ ഉടമസ്ഥതയിലുള്ള റൊമാനിയൻ കമ്പനിയായ ഡസിയയുടെ ഡസ്റ്ററാണ് 2012 റെനോയുടെ ലേബലിലെത്തുന്നത്. കഴിഞ്ഞ വർഷം ചെറിയ മാറ്റങ്ങൾ അവതരിപ്പിച്ച കമ്പനി ഇപ്പോഴിതാ പൂർണ്ണമായും പുതിയ മോഡലുമായി എത്തുന്നു.

2017 - Nouveau Dacia DUSTER New Duster

ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് പുതിയ ഡസ്റ്ററിനെ ഡാസിയ അവതരിപ്പിച്ചത്. 2009ൽ രാജ്യാന്തര വിപണിയിലെത്തി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം ഇത്രയധികം മാറ്റങ്ങളുമായി എത്തുന്നത് ആദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത വർഷം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോഷോയിൽ പുത്തൻ ഡസ്റ്ററിനെ റെനോ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

2017 - Nouveau Dacia DUSTER New Duster

ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന എന്നാണ് പുതിയ ഡസ്റ്ററിനെ പ്രദർശിപ്പിച്ചുകൊണ്ട് ഡാസിയ അറിയിച്ചത്. ക്രേം ഗ്രില്‍, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോര്‍ട്ടി ലൈനിങ് എന്നിവ മുന്‍ഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തുറ്റ എസ് യു വി ലുക്ക് സമ്മാനിക്കുന്നുണ്ട്.

2017 - Nouveau Dacia DUSTER New Duster

പ്രീമിയം ലുക്ക് വരുത്താൻ വേണ്ടതെല്ലാം ഇന്റീയറിൽ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്‍ട്രല്‍ കണ്‍സോളുമാണ് ഇന്റീരിയറിൽ‌. ‍ഡാഷ്ബോർഡിലും ധാരാളം മാറ്റങ്ങളുണ്ട്. യാത്രസുഖം പകരാൻ സീറ്റുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ മൾട്ടി വ്യു ക്യമറ, ബ്ലൈന്റ് സ്പോട്ട് വാർണിങ്, കർട്ടൻ എയർബാഗുകൾ, ഓട്ടമാറ്റിക്ക് എയർ കണ്ടിഷനിങ്, ഓട്ടമാറ്റിക്ക് ഹെഡ്‌ലൈറ്റ് എന്നിവയും പുതിയ വാഹനത്തിലുണ്ടാകും.

2017 - Nouveau Dacia DUSTER New Duster

എന്നാൽ എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ‍ഡസ്റ്ററിലും. 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ്, 110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ‍ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്. പെട്രോൾ, ഡീസൽ 85 പി എസ് മോ‍ഡലുകളിൽ 5 സ്പീഡ് ട്രാൻമിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിൽ ആറ് സ്പീ‍‍ഡ് എഎംടി ട്രാൻസ്മിഷനും ഉപയോഗിക്കുന്നുണ്ട്.