Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആ പറക്കും ജ്വല്ലറി

parakkum-jewellery Boby & Maradona Gold Diamond Parakkum Jewellery

ചില്ല് അലമാരകളും, ഒരേ തരത്തിലുള്ള കെട്ടിടങ്ങളും ചിരിക്കുന്ന വിൽപ്പനക്കാരുമടങ്ങിയ മടുപ്പിക്കുന്ന രംഗങ്ങളാണ് ജ്വല്ലറി എന്നു കേൾ‌ക്കുമ്പോൾ ആദ്യം ഓർമ വരിക. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ജ്വല്ലറിയാണ് സമൂഹമാധ്യമങ്ങളിലെ താരം. സഞ്ചരിക്കാവുന്ന തരത്തിൽ ലോറിയിൽ പ്രത്യേകം തയ്യാറാക്കിയ ബോബി ആന്റ് മറഡോണ ഗോൾഡ് ഡയമണ്ട് ജ്വല്ലറി ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെ പുതുമയാകുന്നു.

parakkum-jewellery-3 Boby & Maradona Gold Diamond Parakkum Jewellery

കേരളത്തിലെ വിവിധ ജില്ലകളിൽ പറന്നുനടന്ന് സ്വർണ്ണം വിൽക്കും ഈ ജ്വല്ലറി. പ്രശസ്ത വാഹന ഡിസൈനർ ഡിലീപ് ചാബ്രിയയാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. 16 മീറ്റർ നീളം. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് ബോഡി, 22 ഷോട്ട്സർക്യൂട്ട് ക്യാമറകൾ, അത്യാധുനിക ആന്റി തെഫ്റ്റ് ലേസർ ടെക്നോളജി, ജിപിഎസ്, സ്വർണം സൂക്ഷിക്കാനുള്ള സെയ്ഫ് ലോക്കറുകൾ, ബയോ ടോയിലറ്റ് എന്നിവയുമുണ്ട് പൂർണ്ണമായും ശീതികരിച്ച ഈ ജ്വല്ലറിയിൽ. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പറക്കും ജ്വല്ലറിയുടെ ഉദ്ഘാടനം കോഴിക്കോട് വച്ചായിരുന്നു. ഇത് ഉടൻ കേരളത്തിന്റെ മറ്റ് ജില്ലകളിലും എത്തുമെന്ന് ജ്വല്ലറി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്കാനിയയുടെ ജി 410 എൻഎ ട്രെയിലറിലാണ് പറക്കും ജ്വല്ലറി സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിന്റെ 12700 സിസി കപ്പാസിറ്റിയുള്ള എന്‍ജിൻ 1900 ആർപിഎമ്മിൽ 410 ബിഎച്ച്പി കരുത്തും 1100 മുതൽ 1350 വരെ ആർപിഎമ്മിൽ 2000 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 14 സ്പീഡ് ഗീയർബോക്സാണ് വാഹനത്തിൽ. ഏകദേശം 49 ടൺ ഭാരം വരുന്ന വാഹനത്തിനു രണ്ട് ഇന്ധന ടാങ്കുകളുണ്ട്. ഇരു ടാങ്കുകളിലുമായി ഏകദേശം 600 ലിറ്റർ ഡീസൽ നിറയ്ക്കാം.