Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാതാരങ്ങളുടെ ഔഡി

celebrity-audi

സിനിമാ താരങ്ങളെപ്പോലെതന്നെ ആരാധകർക്ക് ആവേശമാണ് ആഢംബരക്കാറുകളും, അപ്പോൾ താരത്തിളക്കത്തിനൊപ്പെം ആഢംബരത്തിന്റെ പകിട്ടും ചേർന്നാലോ?. ആഢംബര കാർ നിർമാതാക്കള്‍ പലരുണ്ടെങ്കിലും താരങ്ങൾ കൂട്ടത്തോടെ സ്വന്തമാക്കുന്നത് ഔഡി കാറുകളാണ്. സിനിമയിലെ സീനിയർ ജൂനിയർ താരങ്ങളെല്ലാം ഒരുപോലെ ഔഡി ആരാധകരാണ്. മലയാള സിനിമയിലെ താരങ്ങളുടെ താരക്കാറുകൾ

സുരേഷ് ഗോപിയുടെ ക്യൂ 7‌‌

suresh-gopi-audi-q7

സുരേഷ് ഗോപി രാജ്യസഭാംഗം ആയതിൽ ഏറ്റവും സന്തോഷിക്കുക ഇദ്ദേഹത്തിന്റെ വാഹന നിരയിലെ പുതു സാന്നിധ്യമായ ലക്ഷ്വറി എസ് യു വിയായ ക്യൂ 7 ആയിരിക്കും. നാലുവളയങ്ങളുടെ താഴെയാ എം പി എന്ന ബോര്‍ഡുമായി താരം കുതിച്ചെത്തുന്നതിന്റെ പൗരുഷം ഒന്നുവേറെതന്നെ. കുറച്ച് മാസങ്ങൾക്ക് മുമ്പ് കൈവശമുണ്ടായിരുന്ന പഴയ ക്യു7ന് പകരം കൊച്ചിയിലെ ഔഡി ഷോറൂമിൽ നിന്നാണ് താരം പുതിയ ക്യൂ 7 സ്വന്തമാക്കിയത് .

ഗോപി സുന്ദറിന്റെ സുന്ദരൻ ഔഡി

gopi-sunder-audi-q7

മലയാളത്തിൽ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. നിരവധി സുപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്റെ ഏറ്റവും പുതിയ വാഹനമാണ് ഔഡി ക്യൂ7.  ഔഡിയുടെ ലക്ഷ്വറി സെഡാൻ സ്വന്തമായുണ്ടായിരുന്ന സംഗീത സംവിധായകന്റെ ഏറ്റവും പുതിയ വാഹനമാണ് ഔഡി ക്യൂ7. ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി.

ബാബു ആന്റണിയുടെ ഇടിവെ‌ട്ട്  ഔഡി

babu-antony

മലയാളസിനിമയിലെ ഈ ഉയരക്കാരനായ അച്ചായന് എസ് യു വി തന്നെയാണ് ചേർച്ച.ബാബു ആന്റണിയുടെ ഗ്യാരേജിലുള്ളത് ഔഡി ക്യൂ3 വാഹനമാണ്. ഷൂട്ടിംഗിനായി  നഗരത്തിരക്കിലൂടെയും പിന്നീട് പൊന്‍കുന്നത്തെ വീട്ടിലേക്കുള്ള മ‌ടക്കത്തിനും ഉപയോഗിക്കാന്‍ ഈ ആറടിപൊക്കക്കാരന് ഇഷ്ടം ക്യൂ3നെയാണ്.

ആസിഫിന്റെ സേഫ് ഔഡി

Asif-ali-q7

ഔഡി ക്യൂ7 ആണ് മലയാളസിനിമയിലെ കോഹിനൂറിന്റെ പ്രിയവാഹനം.  കൊച്ചിയിലെ ഔഡി ഷോറൂമിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ് യു വി എക്സ് 3, സുസുക്കിയുടെ സൂപ്പർ സ്പോർട്സ് ബൈക്ക് ഹായബൂസ തുടങ്ങിയ വാഹനങ്ങൾ ആസിഫിന് സ്വന്തമായിട്ടുണ്ട്.  ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയാണ് ക്യൂ 7. 2967 സിസി എൻജിനാണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട് കാറിന്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മാത്രം മതി.

ഷംനയു‌‌ടെ ഔഡി

shamna-kasim

അഭിനേത്രിയും നർത്തകിയുമായ ഷംന കാസിമാണ് ഏറ്റവും ഒടുവിൽ ഔഡി സ്വന്തമാക്കിയത്. ലക്ഷ്വറി എസ് യു വി ക്യൂ 5 സ്വന്തമാക്കിയ താരം. ട്വിറ്ററിലൂടെയാണ് ഔഡി ക്യൂ 5 സ്വന്തമാക്കിയ വിവരം ഷംന ആരാധകരെ അറിയിച്ചത്.  ഔഡിയുടെ എസ് യു വി നിരയിലെ മികച്ച വാഹനങ്ങളിലൊന്നാണു ക്യൂ 5. 2008 ലാണ് ഔഡി ലക്ഷ്വറി കോംപാക്റ്റ് ക്രോസ്ഓവർ എസ് യു വിയായ ക്യൂ5 വിപണിയിലെത്തിക്കുന്നത്. തുടർന്ന് ഇന്ത്യയിലെത്തുന്ന വാഹനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. മികച്ച കരുത്തും ലക്ഷ്വറി സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ക്യൂ 5, ലക്ഷ്വറി എസ് യു വി പ്രേമികളുടെ ഇഷ്ട വാഹനമാണ്.