Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന 2 ലക്ഷമായി; ‘എർട്ടിഗ’യ്ക്കു പരിമിതകാല പതിപ്പ്

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തിയതിന്റെ ആഘോഷമായി മാരുതി സുസുക്കി പ്രത്യേക പരിമിതകാല പതിപ്പ് പുറത്തിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘വി എക്സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങൾ ആധാരമാക്കിയാണു കമ്പനി ‘എർട്ടിഗ പസിയോ എക്സ്പ്ലോർ എഡീഷൻ’ സാക്ഷാത്കരിച്ചത്.

ബാഹ്യഭാഗത്ത് പാർശ്വങ്ങളിലെ പുതിയ ഗ്രാഫിക്സ്, പിൻ സ്പോയ്ലർ, വിനൈൽ പൊതിഞ്ഞ, കുറുപ്പ് നിറമുള്ള ഡി പില്ലർ എന്നിവയാണു പരിമിതകാല പതിപ്പിലെ മാറ്റങ്ങൾ. അകത്തളത്തിലാവട്ടെ പുത്തൻ സീറ്റ് കവർ, സ്റ്റീയറിങ് വീൽ കവർ, ഹാൻഡ്സ് ഫ്രീ ബ്ലൂ ടൂത്ത് കിറ്റ്, പിന്നിലെ രണ്ടാം നിരയിലുള്ള ക്യാപ്റ്റൻ സീറ്റുകളുടെ മധ്യത്തിൽ കൂൾ/വാം ബോക്സ്, വേഗമേറിയ മൾട്ടി ചാർജർ, പിലോ, ഡോർ സിൽ ഗാർഡ്, ഡിസൈനർ മാറ്റ്, റിയർ പാർക്കിങ് സെൻസർ എന്നിവയെല്ലാം ഇടംപിടിക്കുന്നു. ടയർ പഞ്ചറായാൽ രക്ഷയ്ക്കെത്തുന്ന ഡിജിറ്റൽ ടയർ ഇൻഫ്ളേറ്ററും പരിമിതകാല പതിപ്പിനൊപ്പം മാരുതി സുസുക്കി വാഗ്ാദനം ചെയ്യുന്നുണ്ട്.

സുപ്പീരിയർ വൈറ്റ്, സിൽക്കി സിൽവർ നിറങ്ങളിൽ മാത്രമാണു ‘പസിയോ എക്സ്പ്ലോർ എഡീഷൻ’ വിൽപ്പനയ്ക്കെത്തുക. കാറിന്റെ വില മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടില്ല; എങ്കിലും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ സാധാരണ ‘വി എക്സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങളെ അപേക്ഷിച്ച് 25,000 മുതൽ 35,000 രൂപ വരെ അധികമാവാനാണു സാധ്യത.

അതേസമയം ‘എർട്ടിഗ’യുടെ സമഗ്രമായി പരിഷ്കരിച്ച പതിപ്പ് അടുത്ത 20ന് ഇന്തൊനീഷയിൽ നടക്കുന്ന ഗയ്കിൻഡൊ ഇന്തൊനീഷ ഇന്റർനാഷനൽ ഓട്ടോ ഷോ(ജി ഐ ഐ എ എസ്)യിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. വൈകാതെ ഈ മോഡൽ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.