ടൊയോട്ടയുടെ ജനപ്രിയ എംയുവി ഇന്നോവയുടെ പുതിയ പതിപ്പായ ക്രിസ്റ്റയെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ വരവേറ്റത്. പ്രീമിയം സൗകര്യങ്ങളുമായി എത്തിയ എംയുവി വിൽപ്പനയുടെ കാര്യത്തിലും മുന്നിൽ തന്നെ. ഇന്നോവയ്ക്ക് കിടിലൻ മെയ്ക്ക്ഓവറുമായി എത്തിയിരിക്കുന്നു തമിഴ്നാട്ടിലെ കോയമ്പത്തൂരുള്ള കിറ്റ് അപ്പ് ഓട്ടോമോട്ടീവ്.
അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്?
ആരുകണ്ടാലും ഒന്നു നോക്കിപ്പോകുന്ന സ്റ്റൈലിലാണ് ഇന്നോവയുടെ മോഡിഫിക്കേഷൻ ചെയ്തിരിക്കുന്നത്. മുന്നിലെ ഗ്രില്ലിൽ നിന്ന് തന്നെ തുടങ്ങിയിട്ടുണ്ട് മാറ്റങ്ങൾ. ഗ്രില്ലിനെ കുടുതൽ സ്പോർട്ടിയാക്കി, ഫോഗ്‌ലാമ്പിന് അടുത്തായി ഡേടൈംറണ്ണിങ് ലാമ്പുകളും നൽകിയിട്ടുണ്ട്. സ്പോർട്ടിയറായ 18 ഇഞ്ച് അലോയ് വീലുകളാണ് ക്രിസ്റ്റയ്ക്ക് നൽകിയിരിക്കുന്നത്, കൂടാതെ റൂഫിന് കറുത്ത നിറവും നൽകിയിരിക്കുന്നു. ഉൾഭാഗത്തെ കൂടുതൽ ഭംഗിയുള്ളതും ആഡംബരം നിറഞ്ഞതുമാക്കിയിട്ടുണ്ട്. ലെതർ സീറ്റുകളുടെ നിറവുമായി ചേരുന്ന ഡോർ ട്രിമ്മും ഡാഷ്ബോർഡുമാണ് നൽകിയിരിക്കുന്നത്.
ആസ്റ്റൺ മാർട്ടിൻ ‘ബോണ്ട്’ ആയതെങ്ങനെ ?
വിവിധോദ്ദേശ്യ വാഹന(എം പി വി) വിഭാഗത്തെ നയിച്ചിരുന്ന ‘ഇന്നോവ’യുടെ പിൻഗാമിയായി പുത്തൻ ‘ഇന്നോവ ക്രിസ്റ്റ’ രണ്ടു മാസം മുമ്പാണു ടി കെ എം അവതരിപ്പിച്ചത്. തുടക്കം മുതൽ തന്നെ വിപണിയിൽ ഉജ്വല വരവേൽപ് നേടി മുന്നേറുന്ന ‘ക്രിസ്റ്റ’ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന എം പി വിയുമായിട്ടുണ്ട്. മേയിൽ 7,259 ‘ക്രിസ്റ്റ’ വിറ്റ ടി കെ എം ജൂണിൽ കൈവരിച്ചത് 7,500 യൂണിറ്റിന്റെ വിൽപ്പനയാണ്. മികച്ച വിൽപ്പന കൈവരിച്ച സാഹചര്യത്തിൽ ‘ഇന്നോവ ക്രിസ്റ്റ’ ഉൽപ്പാദനം ഉയർത്താനും ടി കെ എം തീരുമാനിച്ചിട്ടുണ്ട്.
റോഡിലെ വരകൾ എന്തിന് ?
രണ്ടു ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുമായാണ് ക്രിസ്റ്റ പുറത്തിറങ്ങിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. അതില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറു സ്പീഡ് ഓട്ടമാറ്റിക് വകഭേദവും ലഭ്യമാണ്. ഇന്നോവ ക്രിസ്റ്റയ്ക്കു 1,413,826 മുതല്‍ 2,110,073 രൂപ വരെയാണു കൊച്ചി എക്‌സ് ഷോറൂം വില. 2.8 ലിറ്റര്‍ സിക്‌സ് സ്പീഡ് മോഡലിനു 14.29 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും 2.4 ലിറ്റര്‍ ഫൈവ് സ്പീഡ് മോഡലിനു 15.10 കിലോമീറ്റര്‍ ഇന്ധന ക്ഷമതയും ലഭിക്കുമെന്ന് അവകാശപ്പെടുന്നു. ഇതു കൂടാതെ ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ എൻജിനും കമ്പനി ഉടൻ പുറത്തിറക്കും.