ബോളിവുഡിന്‍റെ കിങ് ഖാന് പുതിയ അത്യാഡംബര വാനിറ്റി വാന്‍ സ്വന്തം. പ്രമുഖ കാര്‍ ഡിസൈനറായ ദിലീപ് ഛബ്രിയ ( ഡിസി ഡിസൈൻസ് ) ആണ് 4 കോടി വിലയുള്ള വാനിറ്റി വാന്‍ ഷാരൂഖിനായി നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വണ്ടി നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാനിറ്റി വാന്‍ ആണ് ഇതെന്ന് ഡി.സി അവകാശപ്പെടുന്നു. അറുപത് ദിവസം കൊണ്ടാണ് വണ്ടിയുടെ പണി പൂർത്തിയാക്കിയത്. ഷാരൂഖിന്റെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് വണ്ടിയുടെ നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഗ്ലാസ് കൊണ്ടുള്ള തറയും തടിയിൽ തീർത്ത മേൽക്കൂരയമുള്ള വാഹനം പാർക്ക് ചെയ്ത് ശേഷം വശങ്ങളിലേക്ക് വികസിപ്പിച്ച് അകത്തെ വലുപ്പം കൂട്ടുകയും ചെയ്യാം. കർട്ടനുകളും ലൈറ്റുകളും ഉൾപ്പടെ അകത്തെ എല്ലാ ഉപകരണങ്ങളും ഐപാഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും.