Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ച് വോൾവോ എക്‌സ് സി 90

Volvo XC90 Volvo XC90

ലോകത്ത് ഏറ്റവും മികച്ച സുരക്ഷ നൽകുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന വാഹന നിർമ്മാതാക്കളാണ് വോൾവോ. യാത്രക്കാരുടേയും എന്തിന് കാൽനടക്കാരുടേയും സുരക്ഷവരെ ഉറപ്പാക്കുന്നതിനായി നിരവധി സംവിധാനങ്ങളാണ് വോൾവോയുടെ വാഹനങ്ങളിലുള്ളത്. വോൾവോയുടെ ഏറ്റവും പുതിയ വാഹനമാണ എക്‌സ് സി 90 സുരക്ഷയുടെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി എക്‌സ് സി 90 ലോകത്തിൽ ഏറ്റവും സുരക്ഷിതമായ വാഹനമാണെന്ന് തെളിയിച്ചിരിക്കുന്നു. അഞ്ച് സ്റ്റാർ നേടിയ വാഹനങ്ങൾ ഇതിനുമുമ്പുമുണ്ടായിട്ടുണ്ടെങ്കിലും ഓവറോൾ ഇത്ര മികച്ച സുരക്ഷപ്രദാനം ചെയ്യുന്ന വാഹനം ആദ്യമാണെന്നാണ് യൂറോ എൻസിഎപി അറിയിച്ചിരിക്കുന്നത്. 

Volvo XC90 Crashtest

അടുത്തമാസം ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനമാണ് വോൾവോ എക്‌സ് സി 90 ക്ക് മൊമന്റം, ഇൻസ്‌ക്രിപ്ഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. 1969 സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 225 ബിഎച്ച്പി കരുത്തും. 470 എൻഎം ടോർക്കുമുണ്ട്. 8 സ്പീഡ് ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ ഘടിപ്പിച്ചിരിക്കുന്നു എക്‌സ്‌സി90 എസ്‌യുവിയിൽ. വിപ്ലാഷ് പ്രൊട്ടക്ഷനുള്ള ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ഉയരക്രമീകരണമുള്ള സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. നേരത്തെ യൂറോ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കാറിന്റെ കർട്ടൻ എയർബാഗിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാണ് പുതിയ ക്രാഷ് ടെസ്റ്റ് നടത്തിയത്.