Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലും പാൽക്കട്ടിയും ഹൃദയത്തിനു നല്ലതോ?

milk-products

പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. എന്നാൽ അത് തെറ്റാണെന്നു തെളിയിക്കുകയാണ് യു കെയിലെ ഒരു സംഘം ഗവേഷകർ. പാലും പാൽക്കട്ടിയും അടങ്ങിയ ഭക്ഷണം ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടില്ല എന്ന് റീഡിങ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

ഈ പഠനത്തിനായി ദശലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ജനസംഖ്യാ കോഹോർട്ട് പഠനങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്തു. യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം 93000 മരണങ്ങളും പരിശോധിച്ചു. പാലുൽപ്പന്നങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം ഹൃദയസംബന്ധമായ രോഗത്തിനോ മരണത്തിനോ കാരണമാകുന്നില്ലെന്ന് 29 കോഹോർട്ട് പഠനങ്ങളുടെ വിശകലനത്തിൽ തെളിഞ്ഞു.

പാലുൽപ്പന്നങ്ങൾ അടങ്ങിയ ഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നില്ല എന്നു മാത്രമല്ല, ഹൃദയാരോഗ്യത്തിനും നല്ലതാണെന്നു തെളിഞ്ഞു. പാൽ, പാൽക്കട്ടി, തൈര് ഇവ ആരോഗ്യകരമായ നിയന്ത്രിത (balanced) ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണെന്നും റീഡിങ് സർവകലാശാലയിലെ ന്യൂട്രീഷൻ സയന്റിസ്റ്റായ ജീങ് ഗൂവോ പറഞ്ഞു. പാലുൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന തുടർ പഠനത്തിലാണ് ഇപ്പോൾ ഗവേഷകർ.