കിടപ്പുമുറിയുടെ സ്വകാര്യതയിൽ ചെയ്യുന്ന കാര്യമാണ് ലൈംഗികത. അതിൽ ഏർപ്പെടുന്നവർക്ക് കംഫർട്ടബിൾ ആയ പൊസിഷനുകൾ ആണ് പലരും സ്വീകരിക്കുക.
ജേണൽ ഓഫ് ഇംപൊട്ടൻസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, ലൈംഗികബന്ധത്തിലെ ഏറ്റവും അപകടകരമായതിൽ രണ്ടാമത്തെ പൊസിഷൻ ഏതെന്നും അത് പരീക്ഷിക്കരുതെന്നും പറയുന്നു.
ലൈംഗികബന്ധത്തിനിടയിൽ പുരുഷൻമാരുടെ ലിംഗത്തിന് പരിക്കു പറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുരുഷൻ മുകളിൽ ആയ മിഷനറി പൊസിഷൻ ആണെന്നു പഠനം പറയുന്നു.
ഉദ്ധരിച്ച ലിംഗത്തിലേക്ക് ശക്തമായ ബലം പ്രയോഗിക്കുന്നതു മൂലം പരിക്കു പറ്റുന്നു. യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കുമ്പോഴോ സ്വയംഭോഗ സമയത്തോ ഇതു സംഭവിക്കാം.
കൂടുതൽ പരിക്കു പറ്റിയത് വളരെ സാധാരണമായ മിഷനറി പൊസിഷൻ ആണെന്ന് സർവേയിൽ കണ്ടു. ലിംഗത്തിന് പരിക്കു പറ്റിയ 90 ഭിന്ന ലിംഗക്കാരോട് പരിക്കു പറ്റിയപ്പോൾ എതു പൊസിഷനിലായിരുന്നുവെന്ന് ചോദിച്ചു.
44 ശതമാനം പേർ ഡോഗിസ്റ്റൈൽ എന്നും പുരുഷൻ മുകളിലായ മിഷനറി സ്റ്റൈൽ എന്ന് 25 % പേരും സ്ത്രീ മുകളിലായ മാൻമിഷണറി സ്റ്റൈൽ എന്നു 10% പേരും പറഞ്ഞു. മുൻപഠനങ്ങളിൽ സ്ര്തീ മുകളിലായ മാൻമിഷനറി സ്റ്റൈൽ ആണ് ഏറ്റവും അപകടകരം എന്നാണ് കണ്ടത്.
പുരുഷൻ മുകളിൽ ആയ പൊസിഷനിൽ ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരം ആവും. പുരുഷൻ നയിക്കുന്നതിനാൽ കൂടുതൽ കഠിനവും ആവും. ഇതു മൂലമുണ്ടാകുന്ന ട്രോമയും അധികമാവും.
സ്ത്രീ മുകളിൽ ഉള്ള പൊസിഷനിൽ ലിംഗം യോനിയിലേക്കു കടക്കാതിരിക്കുകയും അതിന്റെ ഫലം വിചാരിക്കുന്നതിലും അധികം അപകടകരവുമാവും. സ്വയംഭോഗ സമയത്ത് 17% പേർക്ക് പരിക്ക് പറ്റുന്നതായും പഠനത്തിൽ കണ്ടു.
ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവേ അനുസരിച്ച് പുരുഷന്മാരുടെ ലിംഗത്തിൽ പരിക്കുപറ്റുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപൂർവ്വമാണ്. നാണക്കേട് വിചാരിക്കാതെ വൈദ്യസഹായം തേടണമെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്.
സുരക്ഷിതമായ ലൈംഗിക ബന്ധം എന്നതുകൊണ്ട് സുരക്ഷിതമായ നില (position) എന്നുകൂടി ഇനി അർത്ഥമാക്കാം.
Read More : Health and Sex