മലപ്പുറം വണ്ടൂരിൽ കുന്നിൻമുകളിൽ ത്രികോണാകൃതിയിലുള്ള ഒരു പ്ലോട്ടായിരുന്നു ഇവിടെ. പാറക്കെട്ടുകൾ നിറഞ്ഞു വീടുനിർമാണത്തിനു ഒട്ടും അനുയോജ്യമല്ലാത്ത പ്ലോട്ട്. നാലര സെന്റ് പ്ലോട്ടിൽ 1400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. ഭൂമി നിർമാണത്തിന് അനുയോജ്യമാക്കാനും ചുറ്റുമതിൽ പണിയാനുമാണ് കൂടുതൽ തുക ചെലവായത്. 18 ലക്ഷത്തിനു സ്ട്രക്ച്ചർ പൂർത്തിയായി. മൊത്തം 23 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ചെലവായത്.
ഫ്ലാറ്റ്+ സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എക്സ്റ്റീരിയറിൽ കാണാൻകഴിയുക. പുറംഭിത്തികളിൽ ഗ്രൂവുകൾ നൽകി ടെക്സ്ചർ പെയിന്റ് അടിച്ചതോടെ ക്ലാഡിങ് ഫിനിഷ് ലഭിച്ചു. വൈറ്റ്+ ക്രീം നിറങ്ങളാണ് വീടിന്റെ തീം ആണ് തിരഞ്ഞെടുത്തത്. പുറംഭിത്തികളിലും ഇന്റീരിയറിലും ഈ നിറങ്ങളുടെ സമ്മേളനം കാണാം.
സിറ്റ്ഔട്ടിൽ ഗ്രാനൈറ്റും അകത്തളങ്ങളിൽ വിട്രിഫൈഡ് ടൈലുകളുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. പ്ലൈ+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ഒതുങ്ങിയ L ഷേപ്പ്ഡ് സോഫ ലിവിങ് അലങ്കരിക്കുന്നു. സമീപം ക്യൂരിയോ ഷെൽഫും കാണാം. ഗോവണിയുടെ താഴെ ഷൂറാക്കിനും, ഇൻവർട്ടർ യൂണിറ്റിനും സ്ഥലമൊരുക്കി. അതോടൊപ്പം ടിവി യൂണിറ്റും ഇതിനു താഴെ ക്രമീകരിച്ചു.
സ്റ്റെയിൻലെസ്സ് സ്റ്റീലും വുഡൻ സ്ട്രിപ്പുകളും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.
മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും നൽകിയിട്ടുണ്ട്.
ലളിതമായ അടുക്കള. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.
സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയ അകത്തളങ്ങളിൽ ചൂടും കുറവാണ്. കൃത്രിമമായ സൗന്ദര്യങ്ങൾ അകത്തളങ്ങളിൽ കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വീടിനെ ജീവസുറ്റതാക്കി മാറ്റുന്നത്.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറവ്. പരമാവധി സ്ഥലഉപയുക്തത നൽകാൻ ശ്രദ്ധിച്ചു.
- മിനിമൽ ശൈലിയിൽ ഇന്റീരിയർ.
- ഫോൾസ് സീലിങ് ഉപയോഗിക്കാതെ നേരിട്ട് ലൈറ്റ് പോയിന്റുകൾ നൽകി
- തടിയുടെ ഉപയോഗം കുറച്ചു. പ്ലൈ+ വെനീർ ഫർണിഷിങ്ങിന് കൂടുതൽ ഉപയോഗിച്ചു
ചിത്രങ്ങൾക്ക് കടപ്പാട്- അജീബ് കൊമാച്ചി
Project facts
Location- Vandoor, Malappuram
Area- 1400 SFT
Plot- 4.5 cent
Owner- Sajad
Designer- Sajeesh
Sajeesh Associates Malappuram
Mob- 9495341191
Budget- 23 L
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...