കാസർഗോഡ് കാഞ്ഞങ്ങാടിനടുത്തുള്ള പുതിയകോട്ട എന്ന സ്ഥലത്താണ് ഈ വീട്. ആകെയുള്ള അഞ്ചു സെന്റ് സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് 2165 ചതുരശ്രയടിയുള്ള ഇരുനില വീട് നിർമിച്ചത്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയാണ് ഡിസൈനിൽ പിന്തുടർന്നത്. വൈറ്റ്+ ബ്ലാക് നിറങ്ങൾ മാത്രമാണ് പുറംഭിത്തികളിൽ നൽകിയത്. എന്നാൽ അകത്തേക്ക് കയറിയാൽ വുഡൻ ഫിനിഷിന്റെ പ്രൗഢി ഭിത്തികളിലും പാർടീഷനിലും ഒക്കെ കാണാം. ജനലുകളും വാതിലുകളും ഗോവണിയും പാർടീഷനുമൊക്കെ മഹാഗണി ഉപയോഗിച്ചാണ് നിർമിച്ചത്.
സ്വീകരണമുറി, ഹാൾ, ഊണുമുറി, 4 കിടപ്പുമുറികൾ, അടുക്കള, വർക് ഏരിയ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.
അനാവശ്യ ഭിത്തികൾ നൽകാതെ ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കി. ഇടങ്ങളെ വേർതിരിക്കാൻ സെമി പാർടീഷനും നൽകി. ലളിതമായ സ്വീകരണമുറി. ഇവിടെ ഒരു ഭിത്തി മഞ്ഞ പെയിന്റ് അടിച്ചു വേർതിരിച്ചാണ് ടിവി യൂണിറ്റ് നൽകിയത്. ഫാമിലി ലിവിങ് സ്‌പേസ് വുഡൻ തീമിലാണ് ഒരുക്കിയത്.
ഗോവണിയുടെ ഭാഗത്ത് ഡബിൾ ഹൈറ്റിലാണ് മേൽക്കൂര. ഇവിടെ ഭിത്തിക്ക് മഞ്ഞ ഹൈലൈറ്റർ നിറങ്ങളും നൽകി. വാഷ് ഏരിയയും ഊണുമേശയും ഗോവണിയുടെ താഴെയായി ക്രമീകരിച്ചു.
ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. മുകൾനിലയിൽ നിന്നും താഴേക്ക് കാഴ്ച ലഭിക്കുംവിധമാണ് ഹാൾ ഡിസൈൻ ചെയ്തത്.
ലളിതവും പ്രവർത്തനക്ഷമവുമായ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. മഹാഗണി മൾട്ടിവുഡ് എന്നിവ ഉപയോഗിച്ചാണ് കിച്ചൻ കാബിനറ്റുകൾ.
ഗിമ്മിക്കുകൾ ഒന്നുമില്ലാത്ത ലളിതസുന്ദരമായ കിടപ്പുമുറികൾ. ഉപയുക്തതയ്ക്കാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്. മൂന്നെണ്ണത്തിന് അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും നൽകി. സ്ട്രക്ച്ചറും ഇന്റീരിയറും ഉൾപ്പെടെ 35 ലക്ഷം രൂപയാണ് വീടിനു ചെലവായത്.
ചെലവ് കുറച്ച ഘടകങ്ങൾ
- ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്ത നൽകി.
- ഫോൾസ് സീലിംങ് ചെയ്യാതെ നേരിട്ട് ലൈറ്റിങ് നൽകി.
- നിരക്ക് കുറഞ്ഞ മാർബോണൈറ്റ് ടൈലുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.
- പെയിന്റിങിൽ കടുംവർണങ്ങൾ ഒഴിവാക്കി.
- ഉടമസ്ഥന്റെയും പണിക്കാരുടെയും ഭാഗത്തുനിന്നുള്ള സഹകരണം. 9 മാസം കൊണ്ട് പണി പൂർത്തീകരിച്ചു.
Project Facts
Location- Kanhangad, Kasargod
Area- 2165 SFT
Plot- 5 cent
Owner- Gulsanisa Beegum
Construction, Design- Najeer Muhammed
Star Builders
Mob- 9747123333
email- najeernangarath@gmail.com