Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27 ലക്ഷത്തിന് ഇങ്ങനെയൊരു വീട് പണിയാമെന്നോ!

27-lakh-home-manjeri കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ മനസ്സിൽ പൊസിറ്റീവ് എനർജി നിറയ്ക്കുന്നു.

വീട് നിർമാണത്തിൽ തന്റേതായ വഴി കണ്ടെത്തിയ ഡിസൈനറാണ് വാജിദ് റഹ്‌മാൻ. ചെലവുകുറഞ്ഞ, ഭൂമിക്ക് ഭാരമാകാത്ത പരിസ്ഥിതിസൗഹൃദമായ വീടുകളാണ് വാജിദിന്റെ ഹൈലൈറ്റ്. സിമന്റും തടിയും കുറച്ചുമാത്രം ഉപയോഗിച്ച് ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ടാണ് തന്റെ സ്വന്തം വീടുപോലും വാജിദ് പണിതത്. അതേശൈലി പിന്തുടരുന്ന മറ്റൊരു വീടാണിത്. മലപ്പുറം മഞ്ചേരിയിൽ 30 സെന്റിൽ 2400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.

വെള്ളനിറത്തിലുള്ള എക്സ്റ്റീരിയറിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് ക്ലാഡിങ് സ്റ്റോണുകളും ബ്രിക് നിറത്തിലുള്ള സെറാമിക് ടൈലുകളുമാണ്. 

27-lakh-home-manjeri-porch

ട്രസ്സ് വർക്ക് നൽകി അതിനു മുകളിൽ ടെറാക്കോട്ട ഫ്ലോർ ടൈൽപാകിയാണ് സീലിങ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയറിലെ റൂഫിൽ വെള്ളം ആഗിരണം ചെയ്യാതിരിക്കാനായി ക്ലിയർ കോട്ട് പെയിന്റടിച്ച ഓടുകളും പാകിയിരിക്കുന്നു. 

വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപോലെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഘടകം റബ്ബ്‌വുഡിന്റെ സാന്നിധ്യമാണ്. റബ്ബ്‌വുഡ് ഫർണിച്ചർ ഫാക്ടറി നടത്തുന്ന ഉടമസ്ഥന്റെ പ്രത്യേക താൽപ്പര്യപ്രകാരം വീടിന്റെ പല ഭാഗങ്ങളിലും ഫർണിഷിങ്ങിനും റബ്ബ് വുഡാണ് ഉപയോഗിച്ചിരിക്കുന്നത്. 

27-lakh-home-manjeri-sitout

വിശാലതയ്‌ക്കൊപ്പം കാറ്റും വെളിച്ചവും ലഭിക്കാനായി വീടിന്റെ പ്രധാന ഏരിയകൾ എല്ലാം ഡബിൾ ഹൈറ്റിലാണ് സീലിങ് നൽകിയിരിക്കുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, ലേഡീസ് ലിവിങ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഒപ്പം സ്ലിറ്റ് ലെവലിൽ വിൻഡോകളും നൽകിയിട്ടുണ്ട്.

27-lakh-home-ceiling

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഡൈനിങ്ങില്‍ നിന്നുമാണ് സ്റ്റെയർ ഏരിയ ആരംഭിക്കുന്നത്. പൂർണമായും ജിഐ ബോക്സ് ശൈലിയിലാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. കൈവരികളിൽ റബ്‌വുഡും ഗ്ലാസും ഉപയോഗിച്ചു. ഇതിനുതാഴെ ഇൻവെർട്ടറും മറ്റും വയ്ക്കാനായി സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്.

27-lakh-home-manjeri-stair

ഡൈനിങ്ങിനും ലേഡീസ് ലിവിങ്ങിനും മദ്ധ്യത്തിലായി നൽകിയ ഭിത്തിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഇതിലാണ് ടിവി യൂണിറ്റ് നൽകിയത്. ആവശ്യാനുസരണം ഡൈനിങ് ഏരിയയിലേക്കും ലേഡീസ് ലിവിങ്ങിലേക്കും തിരിച്ചു വയ്ക്കാവുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.

27-lakh-home-manjeri-interior

ലളിതമായ നാലുകിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്. എയർ ഹോളുകൾ ഒഴിവാക്കി പകരം സ്ലിറ്റ് ലെവൽ വിൻഡോകളാണ് നൽകിയിരിക്കുന്നത്. മുകൾ നിലയിലെ ബെഡ്റൂമുകളുടെ പ്രത്യേകത റീ അറേഞ്ച് ചെയ്യാൻ കഴിയുന്ന സീലിങ് തന്നെയാണ്. 

27-lakh-home-bed

വൈറ്റ്+മെറൂൺ തീമിലാണ് ലളിതവും ഉപയോഗക്ഷമവുമായ അടുക്കള. റബ്ബ് വുഡ്, എംഡിഎഫ്, പ്ലൈ, പെയിന്റ് ഫിനിഷ് എന്നിവയെല്ലാം ഉപയോഗിച്ചാണ് കിച്ചൻ കാബിനറ്റുകൾ ഒരുക്കിയത്. 

27-lakh-home-kitchen

മുകൾനിലയിൽ അമിത ആഡംബരങ്ങൾ നൽകാതെ റബ്ബ്‌വുഡ് വിരിച്ച ഒരു ഇൻബിൽറ്റ് സീറ്റിങ് മാത്രം നൽകി. 

ചുരുക്കത്തിൽ കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ മനസ്സിൽ പൊസിറ്റീവ് എനർജി നിറയ്ക്കുന്നു. തീർന്നില്ല, നിർമാണച്ചെലവുകൾ കുതിക്കുന്ന കാലത്ത് ഇത്രയും സൗകര്യങ്ങളൊരുക്കിയിട്ടും, സ്ട്രക്ച്ചറും ഇന്റീരിയറും കൂടെ 27 ലക്ഷം രൂപമാത്രമാണ് ചെലവായത് എന്നതാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

27-lakh-home-manjeri-view

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Manjeri, Malapuram

Plot- 30 cent

Area- 2400 SFT

Owner- Faizal

Designer- Vajid Rahman

Hierarchytects, Malappuram

Mob- 9746875423

Cost- 27 Lakh