Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളവീട് ആളൊരു സുന്ദരിയാണ്!

simple-design-perumanna-malappuram പുതിയ കാലത്തിന്റെ സൗകര്യങ്ങളോടൊപ്പം പ്രകൃതിയെ കൂടി പരിഗണിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

പുറംകാഴ്ചയിൽ പുതിയ കാലത്തിന്റെ രൂപഭാവങ്ങൾ പരീക്ഷിക്കുന്നതിനൊപ്പം പ്രകൃതിയെ അകത്തേക്ക് ക്ഷണിക്കുന്ന അകത്തളങ്ങൾ രൂപകൽപന ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ 14 സെന്റ് പ്ലോട്ടിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട്. ഫ്ലാറ്റ്, സ്ലോപ്, കർവ്‌ഡ്‌ റൂഫുകൾ മേൽക്കൂരയിൽ ഹാജർ വയ്ക്കുന്നു. മുകളിൽ ഷിംഗിൾസാണ് വിരിച്ചിരിക്കുന്നത്. വീടിനകത്തും പുറത്തും വെളുപ്പ് തന്നെയാണ് പ്രധാന കളർതീമായി പിന്തുടർന്നത്.

simple-design-perumanna-view

വാതിൽ തുറന്ന് എത്തുന്നത് ഡബിൾ ഹൈറ്റില്‍ ചെയ്ത ലിവിങ് റൂമിലേക്കാണ്. ഇത് കൂടുതൽ വിശാലത ലഭിക്കാൻ സഹായിക്കുന്നു.പ്രധാന കാഴ്ചകൾ എല്ലാം സ്വീകരണമുറിയിൽ തന്നെ ഒരുക്കിയിരിക്കുന്നു. ക്രോസ് വെന്റിലേഷൻ ചെയ്ത അകത്തളങ്ങളിൽ ചൂട് താരതമ്യേന കുറവാണ്. ലിവിങ്ങിനു സമീപം ചെറിയൊരു സ്റ്റഡി സ്‌പേസ് നൽകിയിട്ടുണ്ട്. തടിയിൽ തീർത്ത മനോഹരമായ ബുക്ക് ഷെൽഫ് ആണ് ഇവിടുത്തെ ഹൈലൈറ്റ്.

simple-design-perumanna-living

സ്വീകരണമുറിയുടെ ഒരുവശത്തായി കോർട്യാർഡ് ഒരുക്കി. ഇവിടെ ഭിത്തിയിൽ ഗ്രേ ക്ളഡിങ് ടൈലുകൾ പാകി. താഴെ പെബിൾസും ഇൻഡോർ പ്ലാന്റും നൽകി. ഗ്ലാസ് സ്‌കൈലൈറ്റിലൂടെ പ്രകാശം ഇവിടേക്ക് വിരുന്നെത്തുന്നു. ഗ്രാനൈറ്റാണ് ഫ്ളോറിങ്ങിനു നൽകിയത്. സ്വീകരണമുറിയിലെ ടിവി പാനലിങ് ഭിത്തിയിൽ മൾട്ടിവുഡ് കൊണ്ട് ചെയ്ത സിഎൻസി കട്ടിങ് ഡിസൈനുകൾ ശ്രദ്ധേയമാണ്.

simple-design-perumanna-hall

ലെതറിൽ ഡിസൈൻ ചെയ്ത സോഫ സെറ്റ് കസ്റ്റംമെയ്ഡ് ആണ്. പാർട്ടീഷൻ വാളിനെ പ്ലൈവുഡും വെനീറും സ്റ്റീലും കൊണ്ട് പാനല്‍ ചെയ്തിരിക്കുന്നു. ഒപ്പം ചെയ്ത ഗ്രിൽ ബോർഡും ഏറെ ആകർഷകമാണ്.

ഓപ്പൺ ശൈലിയിലാണ് ഊണുമുറി. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇവിടെ ഒരു ക്രോക്കറി ഷെൽഫും നിഷും കൊടുത്തിട്ടുണ്ട്. വാഷ് ഏരിയയുടെ ഭിത്തി ക്ലാഡ് ചെയ്ത് മിറർ നൽകിയിരിക്കുന്നു. വുഡൻ ഫിനിഷിലാണ് ഗോവണി. കൈവരികളിൽ തടിയും സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ പില്ലറുകളും നൽകി. 

simple-design-perumanna-dining

ഗ്രേ, വൈറ്റ് തീമിലാണ് അടുക്കള. മൾട്ടിവുഡ് കൊണ്ടാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് പാതകത്തിനു നൽകിയത്. ചെറിയൊരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

simple-design-perumanna-kitchen

രണ്ടു കിടപ്പുമുറികൾ മാത്രമേ വീട്ടിലുള്ളൂ. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറിയുടെ ഡിസൈൻ. ധാരാളം വാഡ്രോബുകൾ ഇവിടെ നൽകിയിരിക്കുന്നു. അറ്റാച്ഡ് ബാത്റൂമുകളുമുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ ജിപ്സം വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും ഹെഡ്ബോർഡ് പാനലിങ്ങും ചെയ്തിട്ടുണ്ട്. പിങ്ക് തീമിലാണ് കിഡ്സ് ബെഡ്‌റൂം. കട്ടിൽ പ്ലൈവുഡിൽ കസ്റ്റംമെയ്ഡായി നിർമിച്ചെടുത്തതാണ്.

simple-design-perumanna-masterbed
simple-design-perumanna-kid-bed

മുറ്റം പരിസ്ഥിതിയെ നോവിക്കാതെ ലളിതമായി ലാൻഡ്സ്കേപ് ചെയ്തു. ചരൽ വിരിച്ച മുറ്റത്ത് ചെടികളും മരങ്ങളും തണൽ വിരിക്കുന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ ചെറിയൊരു പടിപ്പുരയും ഗെയ്റ്റിനും സമീപം നിർമിച്ചിട്ടുണ്ട്. വീടിന്റെ തുടർച്ച അനുഭവിപ്പിക്കുന്ന രീതിയിലാണ് ചുറ്റുമതിലിന്റെ ഡിസൈൻ. ചുരുക്കത്തിൽ പുതിയ കാലത്തിന്റെ സൗകര്യങ്ങളോടൊപ്പം പ്രകൃതിയെ കൂടി പരിഗണിച്ചതാണ് ഈ വീടിന്റെ വ്യത്യസ്തമാക്കുന്നത്.

simple-design-perumanna-elevation

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Perumanna, Malappuram

Plot- 14 cent

Area- 2900 SFT

Owner- Rasheed

Designers- Sumith Lal, Vijesh, Irshad

Mob- 8281353595