Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35 ലക്ഷത്തിന് കിടിലൻ വീട് പണിതാലോ!...

35lakh-home സമകാലിക ശൈലിയിൽ ചെലവു കുറഞ്ഞ വീടുകളും നിർമിക്കാം എന്നതിന് ഉദാഹരണമാണ് ഈ വീട്.

ഡിസൈനർമാരിൽ ഒരാൾതന്നെ വീട്ടുകാരൻ ആയതിന്റെ മേന്മ ഇവിടെ കാണാം. നാല് കിടപ്പുമുറികളുള്ള, സാമാന്യം വലിയ വീടായിട്ടും ചെലവു കുറഞ്ഞത് ബുദ്ധിപരമായ പ്ലാനിങ്ങിലൂടെയാണ്. അകത്തളത്തിൽ മിതമായ അലങ്കാരപ്പണികൾ മാത്രം ചെയ്തത് ചെലവു കുറയ്ക്കാൻ സഹായിച്ചു. അതേസമയം അത്യാവശ്യമെന്നു തോന്നുന്ന സ്ഥലങ്ങളിൽ മാത്രം ഫോൾസ് സീലിങ്ങും ഇൻഡയറക്ട് ലൈറ്റിങ്ങുമെല്ലാം നൽകി ഭംഗിയാക്കിയിട്ടുമുണ്ട്.

∙ ക്ലാഡിങ്, നിറങ്ങൾ ഇവയാണ് എക്സ്റ്റീരിയറിന്റെ ഭംഗി നിർണയിച്ച രണ്ട് ഘടകങ്ങൾ. മുൻവശം ചരിച്ചും പിന്നിൽ നിരപ്പായുമാണ് വീട് വാർത്തിരിക്കുന്നത്. ചരിച്ചുവാർത്ത സ്ഥലത്ത് 20 രൂപ വിലയുള്ള ഓടു വാങ്ങി വിരിച്ചു.

∙ പുഴയോരത്തുള്ള പ്ലോട്ട് ആയതിനാൽ അടിത്തറ നിർമാണം ചെലവേറിയതായിരുന്നു. അതേസമയം, പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചതിനാൽ സ്ട്രക്ചർ നിർമാണസമയത്ത് ചെലവ് നിയന്ത്രണത്തിൽ നിർത്താൻ സാധിച്ചു.

∙ പൂമുഖത്തുനിന്ന് ഫോയർ വഴിയാണ് ഫാമിലി ലിവിങ്–ഡൈനിങ് റൂമുകളിലേക്കു പ്രവേശിക്കുന്നത്. പൂമുഖത്തിനും സ്വീകരണമുറിക്കും ഇടയിലുള്ള സ്ഥലം കോർട്‌യാർഡ് ആക്കി. സ്വീകരണമുറിയിൽനിന്നും ഫാമിലി ലിവിങ്ങിൽനിന്നുമെല്ലാം കോർട്‌യാർഡിലേക്ക് ജനാലകളുണ്ട്.

living-room വിട്രിഫൈഡ് ടൈലാണ് തറയിൽ വിരിച്ചത്. സ്വീകരണമുറിയുടെ നടുവിൽ വ്യത്യസ്ത നിറത്തിലുള്ള ടൈൽ ഉപയോഗിച്ചു.

∙ സ്റ്റോൺ ക്ലാഡിങ് ചെയ്താണ് ഫോയറിന്റെ ഭംഗി കൂട്ടിയത്.

∙ മുകളിലെ നിലയിൽ ലിവിങ് റൂം നിർമിച്ചിട്ടില്ല. പകരം കിടപ്പുമുറിയിലേക്ക് ഒരു പാസേജ് ആണ് നിർമിച്ചത്. മുകളിലെ ലിവിങ് ഏരിയ ഉപയോഗശൂന്യമായിക്കിടക്കാൻ സാധ്യതയുള്ളതിനാലാണ് ഒഴിവാക്കിയത്. ഡൈനിങ് റൂം ഡബിൾ ഹൈറ്റായി നിർമിച്ചു.

∙ പ്രധാന വാതിൽ മാത്രം തേക്കു കൊണ്ടു നിർമിച്ചു. അകത്തെ വാതിലുകൾ ഇരൂൾ ഉപയോഗിച്ചാണ് നിർമിച്ചത്. ജനാലകൾക്ക് മഹാഗണിയും പ്ലാവും പ്രയോജനപ്പെടുത്തി.

∙ താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണ്. കിടപ്പുമുറികളിലെ കബോർഡുകൾ മറൈൻ പ്ലൈവുഡും മൈക്കയും കൊണ്ടാണു നിർമിച്ചത്. ഇതു ചെലവു നിയന്ത്രിക്കാൻ സഹായിച്ചു.

bedroom

∙ തുറന്ന അടുക്കളയാണ്. അടുക്കളയിലെ കബോർഡുകൾ മറൈൻ പ്ലൈയും വെനീറും ഉപയോഗിച്ചും വർക്ഏരിയയിലേത് മറൈൻ പ്ലൈയിൽ പെയിന്റടിച്ചും നിർമിച്ചു.

kitchen-dining തുറന്ന അടുക്കളയാണ്. തടി പാകിയ കോൺക്രീറ്റ് ഇരിപ്പിടവും അടുക്കളയിലുണ്ട്.

∙ പരമാവധി സ്ഥലങ്ങളിൽ പ്രകാശം അകത്തേക്കു കയറാനുള്ള വഴിയൊരുക്കിയിട്ടുണ്ട്. ഡബിൾ ഹൈറ്റായ ഭിത്തിയുടെ മുകൾഭാഗത്തും ചെറിയ ജനാലകൾ നിർമിച്ചിട്ടുണ്ട്.

∙ വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനുപയോഗിച്ചത്. ഗോവണിപ്പടി, സിറ്റ്ഔട്ട്, ബോർഡറുകൾ എന്നിവയ്ക്ക് ഗ്രാനൈറ്റ് ഉപയോഗിച്ചു.

Project Facts

Location: വേങ്ങര, തിരൂർ

Area: 2100 Sqft

Cost: 35 lakh

Designers: പി.എം. സലിം, വി. ഷെരിഫ്,

എ.എസ്. ഡിസൈന്‍ ഫോറം, കോട്ടയ്ക്കൽ

salimpm786@gmail.com

Owner: വി. ഷെരിഫ്

വേങ്ങര, മലപ്പുറം