Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാങ്ഹായ് ടവറിന്റെ പൊക്കമൊന്നും പൊയ്‌പ്പോയിട്ടില്ല

shanghai-tower ലോകത്തെ രണ്ടാമത്തെ ഉയരമുള്ള നിർമിതി മാത്രമല്ല ചൈനയുടെ അഭിമാനസ്തംഭം കൂടിയാണ് ഷാങ്ഹായ് ടവർ.

നിലവിൽ ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ രണ്ടാമത്തെ കെട്ടിടമാണ് ഷാങ്ഹായ് ടവർ. പുതിയ ഉയരങ്ങൾ തേടുന്ന നിരവധി പദ്ധതികളുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഷാങ്ഹായ് ടവറിന്റെ ആഢ്യത്തം ഇന്നും നഷ്ടമായിട്ടില്ല.128 നിലകളിലായി 2,073 അടിയാണ് കെട്ടിടത്തിന്റെ ഉയരം. 40 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണശാലയും ഈ കെട്ടിടത്തിലാണ്.

Highest-Observation-Decks

2008 ൽ ആരംഭിച്ച നിർമാണം 2015 ലാണ് അവസാനിച്ചത്. അതേവർഷം ലോകത്തിലെ ഏറ്റവും പ്രകൃതിസൗഹൃദമായ അംബരചുംബിയെന്ന ബഹുമതിയും ടവർ സ്വന്തമാക്കി.

major-skyscrappers

ഗ്ലാസ് കൊണ്ടുനിർമിച്ച ദീര്‍ഘവൃത്താകൃതിയിലുള്ള ഒൻപത് ബ്ലോക്കുകൾ ഒന്നിനുമുകളിലൊന്നായി പ്രതിഷ്ഠിച്ചത് പോലെയാണ് കെട്ടിടത്തിന്റെ ഘടന. സവിശേഷമായ ഈ നിർമാണരീതി കാരണം മറ്റ് നിർമിതികളിൽ ഉപയോഗിച്ചിരിക്കുന്നതിനേക്കാൾ കുറച്ചു സ്‌റ്റീൽ മാത്രമാണ് നിർമാണത്തിന് വേണ്ടിവന്നത്. ചൂടിനെ പ്രതിരോധിക്കാനായി സാധാരണ അംബരചുംബികളിൽ ഉയർന്ന പ്രതിഫലനശേഷിയുള്ള ഗ്ലാസ്സാണ് ഉപയോഗിക്കുക. എന്നാൽ ഷാങ്ഹായ് ടവർ അവിടെയും വ്യത്യസ്തമായി നിലകൊള്ളുന്നു. ചൂടിനെ പ്രതിരോധിക്കുന്ന രണ്ടുപാളികളുള്ള ഗ്ലാസ്സുകൊണ്ടുള്ള നിർമാണം സുതാര്യമായ മറ്റൊരു പാളിയുടെ ആവശ്യകത ഇല്ലാതാക്കുന്നു. 

shanghai-tower-glass

ഓഫിസുകൾ, വ്യാപാരശാലകൾ, പാർക്ക്, ഹോട്ടൽ, മാൾ തുടങ്ങി നിരവധി സംരംഭങ്ങളാണ് കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. 

Shanghai-Tower-base

ലോകത്തിലെ ഏറ്റവും വേഗതയുള്ള എലിവേറ്ററുകളുടെ റെക്കോർഡും അടുത്തിടെ വരെ ഷാങ്ഹായ് ടവറിനായിരുന്നു. ദക്ഷിണകൊറിയയയിലെ സോളിൽ അടുത്തിടെ ഉയർന്ന ലോട്ടെ ടവർ ഈ റെക്കോർഡ് സ്വന്തമാക്കി.