sections
MORE

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടൽ ഇന്ത്യയിൽ!

umaid-bhavan-palace
SHARE

സഞ്ചാര സേവന മേഖലയിലെ ആധികാരിക ശബ്ദമാണ് ട്രിപ്പ്‌ അഡ്വൈസർ. 2016 ലെ ട്രിപ്പ്‌ അഡ്വൈസർ പീപ്പിൾ ചോയിസ് അവാർഡ്‌ പ്രകാരം ലോകത്തെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവാൻ ഹോട്ടലാണ്.

Interior
പ്രൗഡമായ അകത്തളങ്ങൾ
UmaidBhawan_Fountain
Pool
വർണവിളക്കുകളുടെ പ്രഭയിൽ സ്വിമ്മിങ് പൂൾ

347 മുറികളുള്ള ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്ന കൊട്ടാരം രാജസ്ഥാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി കൂടിയാണ്. 1928 ൽ തുടങ്ങിയ നിർമാണം പൂർത്തിയായത് 1943 ലാണ്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്റെ മാതൃകയിലാണ് കൊട്ടാരത്തിന്റെ നിർമാണം. പാശ്ചാത്യ-പൗരസ്ത്യ നിർമാണ ശൈലികളുടെ സങ്കലനമാണ് കൊട്ടാരം. പൂന്തോട്ടങ്ങളും മരങ്ങളും തണൽ വിരിക്കുന്ന വിശാലമായ 26 ഏക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

magnificient-dome
കലാപരമായി ഡിസൈൻ ചെയ്ത അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂര
lobby

മഞ്ഞ മണൽക്കല്ലാണ് പ്രധാന നിർമാണ വസ്തു. വിലയേറിയ മാർബിൾ ഭിത്തിയിലും തറയിലും പാകിയിരിക്കുന്നു. ഹോട്ടലിന്റെ ഹൈലൈറ്റുകളിലൊന്ന് നവോത്ഥാനകാല നിർമാണശൈലിയിൽ പണിത 105 അടി ഉയരമുള്ള കപ്പേളയാണ്. ആഡംബരം വരിയുന്ന മുറികൾ, ബില്യാർഡ്സ് മുറി, ഭൂഗർഭ പൂൾ, മാർബിൾ പാകിയ സ്ക്വാഷ് കോർട്ടുകൾ, ഗാലറി, ഒരു സ്വകാര്യ മ്യൂസിയം എന്നിവ ഇവിടെയുണ്ട്. 500 ഡോളറാണ് ഒരു ദിവസത്തെ കുറഞ്ഞ വാടക. നിരവധി താര വിവാഹങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ ജീവിതം ആസ്വദിക്കാവുന്ന ഹോട്ടൽ എന്ന ബഹുമതി ഉമൈദ്ഭവാൻ പാലസിന് ലഭിച്ചു.

overview
കൊട്ടാരത്തിന്റെ വിദൂര ദൃശ്യം
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA