തോപ്പുംപടിയിലെ ‘കുട്ടപ്പശ്ശേരി’ വീടിന്റെ ഒരിടത്തുപോലും സ്ഥലപരിമിതിയുടെ ബുദ്ധിമുട്ടുകൾ ദൃശ്യമാകുന്നില്ല.
മുൻവശത്ത് മുറ്റത്തിനായി 2.7 മീറ്റർ ഒഴിച്ചിട്ടാണ് വീടിന് സ്ഥാനം കണ്ടത്. സിറ്റ് ഔട്ടിന് 2.10 X1.05 മീറ്റർ അളവിൽ അത്യാവശ്യ വലുപ്പം മാത്രം നൽകി. 2.37 X 2.78 മീറ്റർ അളവിലുളള കാർപോർച്ചിനും വലുപ്പം ആവശ്യത്തിനു മാത്രം. ഇവിടെ ഒരു കാർ സൗകര്യപ്രദമായി പാർക്ക് ചെയ്യാം. ലിവിങ്ങിന് നേരെ പിന്നിലായാണ് ഡൈനിങ് സ്പേസ്.
ലിവിങ്ങിനോട് ചേർന്ന് വീടിന് മുൻവശത്തായാണ് അടുക്കള. ഇതിനു പിന്നിൽ കോമൺ ബാത് റൂമും മാസ്റ്റർ ബെഡ് റൂമും വരുന്നു. ഫാമിലി ലിവിങ്ങും രണ്ട് കിടപ്പുമുറികളുമാണ് മുകളിലുളളത്. രണ്ട് കിടപ്പുമുറികൾക്കും നടുവിൽ പൊതുവായി ഒരു ബാത് റൂം മാത്രമേ നൽകിയിട്ടുളളൂ.
വശങ്ങളിൽ ഇളവ് ലഭിക്കും
മൂന്ന് സെന്റിൽ താഴെ സ്ഥലത്ത് വീട് പണിയുമ്പോൾ വശങ്ങളിൽ ഒഴിച്ചിടേണ്ട സ്ഥലത്തിന് ഇളവ് ലഭിക്കും. ഇതനുസരിച്ച് മുൻഭാഗത്ത് രണ്ട് മീറ്ററും പാർശ്വഭാഗങ്ങളിൽ ഒരു ഭാഗത്ത് 90 സെന്റീ മീറ്ററും മറുഭാഗത്ത് 60 സെന്റീ മീറ്ററും പിൻഭാഗത്ത് ശരാശരി ഒരു മീറ്ററും ഒഴിച്ചിട്ടാൽ മതി. അയൽവാസിയുടെ സമ്മതമുണ്ടെങ്കിൽ ഒരു ഭാഗത്ത് 90 സെമീ ഒഴിച്ചിട്ട് മറുഭാഗത്ത് അതിരിനോട് ചേർത്ത് വീട് നിർമിക്കാം.
Project Facts
Plot- 2 cents
Location- തോപ്പുംപടി, എറണാകുളം
Owner- ജോസഫ് ഫാബിയൻ
Engineer- ജോൺസൺ റൈജു
യുണിക് കൺസ്ട്രക്റ്റീവ് സൊലൂഷൻസ്, പളളുരുത്തി
email- johnsonraiju@yahoo.in
Read more - Home Plan Kerala Download Plans