Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരവിരുതോടെ ക്ലാഡിങ്

clading പരമ്പരാഗതശൈലിയിലുള്ള ഇന്റീരിയറിന് ടെറാക്കോട്ട, സിമന്റ്, ഓയിൽ പെയിന്റ്, അക്രിലിക് മ്യൂറലുകളും ട്രെൻഡാണ്.

വീടിന്റെ എക്സ്റ്റീരിയർ, മതിൽ, ഫോയർ, ലിവിങ് റൂം തുടങ്ങി ഔപചാരികതയുടെ പരിവേഷമുള്ള ഭാഗങ്ങളിലാണ് ക്ലാഡിങ്  ചെയ്യാറ്. വൃത്തിയാക്കാനുള്ള സൗകര്യവും മെയിന്റനൻസ് ഫ്രീയും ആയിരിക്കുന്ന മെറ്റീരിയലാണ് ക്ലാഡിങ്ങിനു തിരഞ്ഞെടുക്കേണ്ടത്.

പ്രകൃതിദത്ത കല്ലുകളായ കടപ്പ, ഗ്രാനൈറ്റ്, സാൻഡ് സ്റ്റോൺ പോലുള്ളവ ഭിത്തിയിൽ ഒട്ടിച്ചുള്ള സ്റ്റോൺ ക്ലാഡിങ്ങാണ് ഒരിനം. നല്ല നിരപ്പുള്ള ഭിത്തിയിലാണ് ക്ലാഡിങ് ചെയ്യേണ്ടത്. ഇഷ്ടിക, വെട്ടുകല്ല് എന്നിവ കനം കുറച്ച് മുറിച്ചെടുത്ത് ക്ലാഡിങ് ചെയ്യുന്ന രീതിയുണ്ട്.

wall-art-clading

പരമ്പരാഗത ശൈലിയിലുള്ള വീടുകൾ വയ്ക്കുന്നവരാണ് വുഡൻ ക്ലാഡിങ്ങിന്റെ ആവശ്യക്കാർ. തേക്ക്, ആഞ്ഞിലി തുടങ്ങിയ വില കൂടിയ മരങ്ങളും തെങ്ങ്, പന തുടങ്ങിയ ചെലവ് കുറഞ്ഞ മരങ്ങളും ഇതിനു ഉപയോഗിക്കാം. തടിയാണെന്നു തോന്നുന്ന തരത്തിലുള്ള ഫൈബർ ബോർഡുകളും തടിയുടെ ഫിനിഷിൽ പോയിന്റ് ചെയ്ത ഫെറോസിമന്റും കുറഞ്ഞ ചിലവിൽ കിട്ടും. വുഡൻ പാനലിങ്ങിന് (തേക്ക്) ചതുരശ്രയടിക്ക് 400  രൂപ മുതൽ ചെലവുവരും.

പാരമ്പരാഗതശൈലിയിലുള്ള ഇന്റീരിയറിന് ടെറാക്കോട്ട, സിമന്റ്, ഓയിൽ പെയിന്റ്, അക്രിലിക് മ്യൂറലുകളും ട്രെൻഡാണ്. പെയിന്റിങ്ങോ പ്രകൃതിദൃശ്യമോ ടെറാക്കോട്ട മ്യൂറലായി നിർമിച്ചെടുത്ത് ഭിത്തിയിൽ പതിപ്പിക്കുന്നതാണ് ടെറാക്കോട്ട മ്യൂറൽ. ഇതിനു മണ്ണിന്റെ തന്നെ നിറമായിരിക്കും. ചതുരശ്രയടിക്ക് 1000 - 1500  രൂപ മുതലാണ് ഇതിന്റെ വില.

ഭിത്തിയിൽ സിമന്റ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങളാണ് സിമന്റ് മ്യൂറൽസ്. സിമന്റിന്റെ നിറം അതേപടി നിലനിർത്തുകയോ ഇഷ്ടമുള്ള നിറം പെയിന്റ് ചെയ്യുകയോ ചെയ്യാം. മെറ്റാലിക് സ്പ്രേ പെയിന്റ് അല്ലെങ്കിൽ ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിച്ച് സിമന്റ് മ്യൂറലിന്‌ നിറം നൽകുകയോ മണൽ ഉപയോഗിച്ച് പരുപരുത്ത പ്രതലമുണ്ടാക്കി മ്യൂറൽ ചെയ്യുകയോ ആവാം. ചതുരശ്രയടിക്ക് 600 -800 രൂപ മുതലാണ് ചെലവ്‌.

clading stone

എംഡിഎഫ്, എച്ച് ഡി എഫ്, പ്ലൈവുഡ്, പാർട്ടിക്കിൾ ബോർഡ് എന്നിവയെല്ലാം ചുവരുകൾ ഹൈലൈറ്റ് ചെയ്യാൻ ഉപയോഗിക്കുന്നവയാണ്. ബോർഡിന്റെ പുറത്ത് ഏത് ഡിസൈനും എംപോസ് ചെയ്യാം. എംബോസ്ഡ് എംഡിഎഫ് ബോർഡിൽ കോപ്പർ, മെറ്റാലിക് പെയിന്റ് ചെയ്‌താൽ എംബോസ് ചെയ്ത മെറ്റൽ ക്ലാഡിങ് ആണെന്നേ തോന്നൂ. പ്ലൈ ബോർഡിന് ചതുരശ്രയടിക്ക് 175 - 400  രൂപ വരെയാണ് ചെലവ്‌.

New Trends

ലെതർ ക്ലാഡിങ്

കട്ടിലിന്റെ ഹെഡ്ബോർഡ്, ടിവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ലെതർ മെറ്റിരിയലിലുള്ള ക്ലാഡിങ് ചെയ്യാവുന്നത്. മുറിക്ക് പ്രൗഢി പകരം ഇത് സഹായിക്കും.

ഗ്ലാസ്സ് ക്ലാഡിങ്

മറുഭാഗത്ത് ഡിസൈൻ ചെയ്ത ഗ്ലാസ് പാളി ഭിത്തിയിൽ ഒട്ടിക്കുന്നതാണ് ഇത്. ഇഷ്ടമുള്ള ചിത്രങ്ങളും ഫോട്ടോയുമെല്ലാം പ്രിന്റ് ചെയ്ത് കിട്ടുമെന്നതിനാൽ കിഡ്സ് റൂമിൽ ഇത് ട്രെൻഡാണ്. സ്ക്വയർഫീറ്റിന് 250  രൂപ മുതൽ ഇത് ലഭ്യമാണ്. ചതുരശ്രയടിക്ക് 250  രൂപ മുതൽ ഇത് ലഭ്യമാണ്.

ഡിജിറ്റൽ പ്രിന്റഡ് ടൈൽ

ടൈലിൽ നിങ്ങൾക്കിഷ്ടമുള്ള ചിത്രം ഡിജിറ്റൽ പ്രിന്റിങ് ചെയ്ത് ഒട്ടിക്കുന്ന രീതിയാണിത്. ചതുരശ്രയടിക്ക് 1000  രൂപയോളം ചെലവ്‌ വരും.

Your Rating: