Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുള്ളവര്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

x-default കൊച്ചുകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട് പുതിയ ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍. നമ്മുടെ ചെറിയ അലംഭാവം പോലും ചിലപ്പോള്‍ വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം.

ചെറിയ കുട്ടികളുണ്ടെങ്കില്‍ ഫ്ലാറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും സ്വന്തം സൗകര്യങ്ങള്‍ നോക്കി കുട്ടികളുടെ കാര്യങ്ങള്‍ പലരും മറക്കാറാണ് പതിവ്. സുരക്ഷയും കുട്ടികളുടെ വിനോദവുമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ ഇതില്‍ കണക്കിലെടുക്കേണ്ടതുണ്ട്.

സുരക്ഷ

Fire breaks out in a Flat in Mumbai

കൊച്ചുകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുണ്ട് പുതിയ ഫ്ലാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍. നമ്മുടെ ചെറിയ അലംഭാവം പോലും ചിലപ്പോള്‍ വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം. ബര്‍ഗ്ലര്‍ അലാമും സിസിടിവി കാമറയും എല്ലാം അപ്പാര്‍ട്ട്‌മെന്റില്‍ കോംപ്ലക്‌സിലും ഉണ്ടെന്ന് ഉറപ്പാക്കുക. അലാം ഫ്ലാറ്റിനുള്ളില്‍ സെറ്റ് ചെയ്തത് പരിഗണിക്കാവുന്നതാണ്. ചൈല്‍ഡ് പ്രൂഫിങ് ഇലക്ട്രിക്കല്‍ സംവിധാനങ്ങളുള്ള വീട് വാങ്ങുന്നതാണ് ഉചിതം. പഴയ വയറിങ്ങുടു കൂടിയ ഫ്‌ളാറ്റുകള്‍ കുട്ടികളുടെ ഭാവിയെ കരുതി വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍ക്കും വയറിങ്ങിനുമെല്ലാം വലിയ പ്രാധാന്യമുണ്ട്. ബാത്‌റൂം ടൈല്‍സും സ്വിമ്മിങ് പൂള്‍ ഏരിയയും എല്ലാം നോണ്‍-സ്‌കിഡ് സ്വഭാവത്തിലുള്ളതാണെന്ന് ഉറപ്പാക്കുക.

ഫ്ലാറ്റില്‍ പവര്‍ ബാക്കപ്പ് ഉണ്ടോ

കറന്റ് ഇടയ്ക്കിടെ പോകുന്ന സംവിധാനം നല്ലതല്ല. പവര്‍ ബാക്കപ്പ് ഉള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇടയ്ക്കിടെ കറന്റ് പോയി എലിവേറ്ററിൽ കുടുങ്ങിപ്പോയി കുട്ടികള്‍ ഭയപ്പെടുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുന്നതാണ് ഉചിതം.

വലുതാണോ ഫ്ലാറ്റ്

Flat

വില കുറവാണെന്ന് കരുതി വണ്‍ ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റൊന്നും കൊച്ചുകുട്ടികളുള്ളവര്‍ വാങ്ങാതിരിക്കുന്നതാണ് ഉചിതം. നല്ല സ്‌പേഷ്യസ് ആയ ഫ്‌ളാറ്റുകള്‍ നോക്കുക. ഇടുങ്ങിയ സ്‌പേസില്‍ കുഞ്ഞ് വളര്‍ന്നുവരുന്നത് പല തരത്തിലുള്ള മാനസിക പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കിയേക്കും. വേണ്ടത്ര സ്വകാര്യതയുണ്ടെന്നും ഉറപ്പാക്കണം. ഏറ്റവും മിനിമം രണ്ട് ബെഡ് റൂമുകള്‍ ഉള്ള ഫ്‌ളാറ്റ് മാത്രമേ കുഞ്ഞുങ്ങളുള്ള കുടുംബം തെരഞ്ഞെടുക്കാവൂ. അതുപോലെ തന്നെ എമര്‍ജന്‍സി സംവിധാനങ്ങളുള്ള ഹോസ്പിറ്റലുകള്‍ അടുത്തുണ്ടോയെന്നും അന്വേഷിക്കുക.

കളിച്ച് വളരണ്ടേ

കുട്ടികള്‍ക്ക് കളിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനുമെല്ലാമായി കോമണ്‍ പ്ലേ ഏരിയ ഉണ്ടോയെന്നത് ശരിക്കും അന്വേഷിക്കണം. വെറുതെ ചടങ്ങിനുള്ള ഒരു ഏര്‍പ്പാടാകരുത് പ്ലേ ഏരിയ. അത്യാവശ്യം വലുപ്പം വേണം, കളിക്കാനുള്ള മറ്റ് സാഹചര്യങ്ങളും അവിടെയുണ്ടാകണം. സുരക്ഷിതമാണ് അതെന്നും ഉറപ്പാക്കണം. 

Read more- Flats Home Plans