36–ാം പിറന്നാൾ ദിനത്തിലാണ് സണ്ണി ലിയോൺ ഏറെ നാളത്തെ സ്വപ്നമായ പുതിയ വീട്ടിലേക്ക് താമസം മാറിയത്. സണ്ണി തന്നെയാണ് പുതിയ വീട് വാങ്ങിയതിന്റെ സന്തോഷം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്.
ഹോളിവുഡിലെ ഷെവർലി ഹിൽസിനു സമീപമുള്ള ഷെർമാൻ ഓക്സിലാണ് പുതിയ ബംഗ്ലാവ്. നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ലോസാഞ്ചലസിലെ പ്രശസ്തമായ ഹോളിവുഡ് പ്രതിമയും ഇതിനു സമീപപ്രദേശത്തുതന്നെയാണ്.
ഒരേക്കർ പ്ലോട്ടിലാണ് പ്രൗഢമായ ബംഗ്ലാവ്. കൊളോണിയൽ ശൈലിയിൽ, ബ്രൗൺ നിറത്തിലുള്ള മേച്ചിൽ ഓടുകൾ മേൽക്കൂര അലങ്കരിച്ചിരിക്കുന്നു.
ഇരുവരും വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ വാങ്ങിയ സുവനീറുകളാണ് വീട് അലങ്കരിക്കുന്നത്. നേപ്പാളിൽ നിന്നും വാങ്ങിയ കൊത്തിയെടുത്ത സ്തൂപങ്ങളാണ് പ്രവേശനകവാടം അലങ്കരിക്കുന്നത്. രണ്ടടി ഉയരമുള്ള വെങ്കലത്തിൽ തീർത്ത ഗണേശവിഗ്രഹം ബംഗ്ലാവിന്റെ പൂമുഖത്ത് സ്വാഗതമോതുന്നു.
അഞ്ചു കിടപ്പുമുറികളും ഹോം തിയറ്ററും സ്വിമ്മിങ് പൂളും വിശാലമായ ഗാർഡനും നിറഞ്ഞതാണ് ബംഗ്ലാവ്. പ്രധാന ഹൈലൈറ്റ് വിരുന്നുസൽക്കാരങ്ങൾക്കുവേണ്ടി തുറസ്സായ സ്ഥലത്ത് ഒരുക്കിയിട്ടുള്ള വിശാലമായ ഭക്ഷണശാലയാണ്. വുഡൻ പാനലുകൾ കൊണ്ട് ഫ്ലോർ ചെയ്ത ഇവിടെ കസ്റ്റം മെയ്ഡ് ഫർണിച്ചറുകൾ അതിഥികളെ സ്വീകരിക്കുന്നു.
കാലിഫോർണിയയിലെ ലേക്ക് ഫോറസ്റ്റിലും ദമ്പതികൾക്ക് സ്വന്തമായി വീടും പ്രൊഡക്ഷൻ ഓഫീസുമുണ്ട്.