മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്നു. ഒപ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാഴ്ചശക്തിയില്ലാത്ത കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.
ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന കഥാപാത്രം പിന്നീട് കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് പ്രമേയം. തമിഴ്നടൻ സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.
ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദര്‍ശന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് ഒപ്പം. നവാഗതനായ ഗോവിന്ദിന്റേതാണ് കഥ. ഫെബ്രുവരി 4ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കൊടേക്കനാൽ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
നെടുമുടി വേണു, മാമൂക്കോയ എന്നിവരാണ് മറ്റുതാരങ്ങൾ ഒരു ഏഴാം ക്ളാസ് വിദ്യാർഥിനിയും ചിത്രത്തിലെ പ്രധാനകഥാപാത്രമാണ്. അഞ്ചു യുവസംവിധായകൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് വിനു വാസുദേവൻ വരികൾ എഴുതുന്നു. സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജി പി വിജയകുമാര്‍ ആണ് ചിത്രം നിര്‍മിക്കുക.