Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്നവിഡിയോ എന്നെ ബാധിക്കില്ല

ബോളിവുഡ് സുന്ദരി രാധിക ആപ്തേയുടെ നഗ്നവിഡിയോ പുറത്തായതാണ് ബിടൗണിലെ ചൂടന്‍ ചര്‍ച്ചാവിഷയം. എന്നാല്‍ നഗ്നവിഡിയോ പുറത്തായതൊന്നും രാധികാ ആപ്‌തേയ്ക്കൊരു വിഷയമേയല്ല. ‘ഈ കാര്യത്തില്‍ വിഷമിച്ച് നടക്കാനൊന്നും ഞാനില്ല. ലോകത്ത് ഒരു പണിയുമില്ലാതെ വീട്ടില്‍ വെറുതെയിരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ തോന്നുന്നതെല്ലാം ചെയ്ത് കൂട്ടും. എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ കണ്ട് സമയം കളയാനോ പരാതി പറയാനോ നില്‍ക്കാത്തതാണ് നല്ലത്. രാധിക പറയുന്നു.

'ആ വീഡിയോ കണ്ട് ചിരിച്ചുതള്ളുകയാണ് ഞാന്‍ ചെയ്തത്. എനിക്ക് വേറെ തിരക്കുകളുണ്ട്. വെറുതെ ഇതിന് പുറകെ പോയി സമയം കളയാനില്ല. എന്നെയോ എന്റെ കുടുംബത്തെയോ ഇതൊന്നും ബാധിക്കുന്നതല്ല. രാധിക വ്യക്തമാക്കി.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം െചയ്ത 20 മിനിട്ടുള്ള ഒരു ഹൃസ്വചിത്രത്തിലെ ഒരു രംഗമാണ് പുറത്തായത്. ചിത്രത്തിലെ ഒരു പ്രധാനരംഗത്തില്‍ രാധിക വസ്ത്രം ഊരുന്നതായുണ്ട്. ന്യൂയോര്‍ക്കിലേക്ക് അയച്ച ഹ്രസ്വചിത്രം ലാപ്‌ടോപില്‍ കണ്ട് ക്യാമറയില്‍ പകര്‍ത്തി ആരോ ഈ രംഗം സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു.