ക്രിസ്റ്റഫർ നൊലാന്റെ സയൻസ്ഫിക്ഷൻ ത്രില്ലർ ഇൻസെപ്ഷന്‍ ചിത്രം പോലെയാണ് ദിൽവാലേ ഒരുക്കിയിരിക്കുന്നതെന്ന് യുവതാരം വരുൺ ധവാൻ. രോഹിത് ഷെട്ടി–ഷാരൂഖ് ചിത്രമായ ദിൽവാലെയെയാണ് വരുൺ ഇൻസെപ്ഷനോട് ഉപമിച്ചിരിക്കുന്നത്.
നിങ്ങൾ ഇൻസെപ്ഷൻ കണ്ടിട്ടുണ്ടോ? എന്തെങ്കിലും മനസ്സിലായോ? എന്നിട്ടും ഇഷ്ടപ്പെട്ടില്ലേ? അതുപോലാണ് ദിൽവാലെയും. ഇൻസെപ്ഷൻ പോലെ ഒരുപാട് കാര്യങ്ങൾ ദില്‍വാലെയിലുമുണ്ട്. നല്ലൊരു കഥയം ലോജിക്കും ട്വിസ്റ്റും ടേണും ഈ ചിത്രത്തിലുണ്ട്. വരുൺ ധവാൻ മാധ്യമങ്ങളോട് പറഞ്ഞു.
ട്രെയിലറിൽ ഇത് കാണിക്കാതിരുന്നത് മനഃപൂർവമാണ്. കാരണം തിയറ്ററുകളിൽ ചെന്നാണ് ആളുകൾ ഇത് മനസ്സിലാക്കേണ്ടത്. വരുൺ പറയുന്നു.
എന്തായാലും നൊലാന്റെ ചിത്രത്തോട് ദിൽവാലെയേ ഉപമിച്ചത് കുറച്ച് കടന്ന് പോയെന്നാണ് ബോളിവുഡിൽ നിന്നുള്ള സംസാരം. ചെന്നൈ എക്സ്പ്രസിന് ശേഷം രാഹുൽ ഷെട്ടിയും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തിൽ കജോളാണ് നായിക. വരുൺ ധവാൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.