Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ജൂനിയർ ആർടിസ്റ്റ് പോലുമായില്ല ഇന്ന് അതേ സംവിധായകന്റെ നായകൻ

jayasurya-fukri

അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യാണ് ഫുക്രി എന്ന സിനിമയെന്ന് ജയസൂര്യ. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന പരിപാടിയിലാണ് ഫുക്രി സിനിമയുമായുള്ള തന്റെഅടുത്ത ബന്ധം ജയസൂര്യ വെളിപ്പെടുത്തിയത്.

ജയസൂര്യയുടെ വാക്കുകളിലേക്ക്–

എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് സിദ്ദിഖ് ഇക്കയുടെ സിനിമ ഫുക്രി. ഫുക്രി എന്ന പദത്തിന്റെ അർഥം പണ്ഡിതൻ എന്നാണ്. ഈ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ ഏതൊരു വ്യക്തിയും ആലോചിക്കുന്നതുപോലെ പെട്ടെന്ന് ഫ്ലാഷ് ബാക്കിലേക്കാണ് പോയത്.

ഫുക്രി എന്റെ ഏറ്റവും വലിയ ഭാഗ്യം; ജയസൂര്യ | ​

ഫ്ലാഷ്ബാക് എന്നും ബോറടിപ്പിക്കുന്ന കാര്യമാണ്. പക്ഷേ പറയാതിരിക്കാനും വയ്യ. വിയറ്റ്നാം കോളനി സിനിമ ആലപ്പുഴയിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സമയം ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് പോയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടുപോലും ചാൻസ് കിട്ടിയില്ല. കാരണം ആലപ്പുഴക്കാർക്കായിരുന്നു കൂടുതൽ മുൻതൂക്കം ഉണ്ടായിരുന്നത്. അവിടുന്ന് തിരിച്ചുപോയി. ഇൻ ഹരിഹർ നഗറിന്റെയും ലൊക്കേഷനിൽ പോയിട്ടുണ്ട്. ഇതറിഞ്ഞ സിദ്ദിഖ് ഇക്ക ‘എന്റെ ലൊക്കേഷനിൽ വന്നിട്ടുണ്ടല്ലേ’ അന്ന് അഭിനയിക്കാൻ പറ്റിയില്ല അല്ലേ. അങ്ങനെയാണ് ഇക്ക. ആ സിദ്ദിഖ് ഇക്കയുടെ കൂടെ 60 ദിവസം ‌ഫുക്രിയായിട്ട് അഭിനയിക്കാൻ പറ്റുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.

എങ്ങനെ നടനായി? ജയസൂര്യ |​ അഭിമുഖം |​ ഐ മീ മൈസെല്‍ഫ്

സിദ്ദിഖ് എന്ന സംവിധായകൻ അത്ഭുതപ്പെടുത്തിയത് രണ്ട് കാര്യങ്ങളാണ്. ഒന്ന് കാലഘട്ടത്തിനനുസരിച്ച് അദ്ദേഹം അപ്ഡേറ്റഡ് ആണ്. വിഷ്വൽസിനും, കോസ്റ്റ്യൂംസിലും, സ്ക്രീൻപ്ലേയിലാണെങ്കിലും, ഷോട്ട് ഡിവിഷനിലാണെങ്കിലും. അതിനേക്കാളുപരി വളരെ നല്ല മനുഷ്യനെ എനിക്ക് കാണാൻ പറ്റി എന്നുള്ളതാണ്. ഇത്രയ്ക്കും ‘ഡൗൺ ടു എർത്ത്’ ആയിട്ടുള്ള ഒരാളാണ് സിദ്ദിഖ് ഇക്ക. അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല. അദ്ദേഹത്തോട് ‘ ഡ്രൈവർ കാറുകൊണ്ട് ഇടിച്ച് ഇക്ക’ എന്നു പറഞ്ഞാൽ ‘ ആണോ, അയ്യോ എന്തെങ്കിലും പറ്റിയോ’ ഒരു രണ്ടുലക്ഷം രൂപ ആകും എന്ന് പറഞ്ഞാൽ ‘സാരമില്ല കേട്ടോ ശരിയാകും. രണ്ടുലക്ഷമല്ലേ കുഴപ്പമില്ല. ഒന്നു പറ്റിയില്ലല്ലോ ആൾക്ക്’ ഇങ്ങനെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യൻ. കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിന്. അത്രയും നന്മയുള്ള മനുഷ്യന്റെ കൂടെ ജോലിചെയ്യാൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ട്.

മലയാളത്തിൽ ചെയ്ത പടങ്ങൾ എല്ലാം ഹിറ്റ്, തമിഴിൽ സൂര്യ, വിജയ് ഇവർ ഇപ്പോഴും പറയും നല്ല കഥാപാത്രം കിട്ടിയ സിനിമയാണ് ഫ്രണ്ട്സ് . ഹിന്ദിയിൽ സൽമാൻഖാനെ വച്ച് പടം ചെയ്തു. ഞാൻ ചോദിച്ചു എങ്ങനെ ഇക്ക ഗ്രൗണ്ടഡ് ആയിട്ട് നിൽക്കാൻ പറ്റുന്നത്. അപ്പോൾ അദ്ദേഹം പറയും. ‘ അതൊന്നും എന്നെ ബാധിക്കാറില്ല. അതൊക്കെ വേറെയല്ലേ’. സത്യമാണ്. സക്സസ് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കണം. അല്ലെങ്കിൽ കുഴപ്പാമാകും. ഇതെല്ലാം തലയിൽ വരും. ഇതെല്ലാം തലയിൽ വരുമ്പോഴാണ് ഒരു ഭാരമായിട്ട് നമ്മൾ നമ്മളെപോലും മറന്ന് സംസാരിച്ചു പോകുന്നത്.

വ്യക്തിപരമായി കുറേ നല്ല പാഠങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ പറ്റിയിട്ടുണ്ട്. പ്രൊഫഷണലി എങ്ങനെ അപ്ഡേറ്റഡ് ആകണമെന്നും. ഗോഡ്ഫാദറിന്റെ 25ാം വർഷം ആഘോഷം അന്ന് അവിടെ ഉണ്ടായിരുന്നു. അന്ന് സിദ്ദിഖ്–ലാൽ, ആക്ടർ സിദ്ദിഖ് ,തെസ്നിഖാൻ എന്നിവർ ഉണ്ടായിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു. അതിന്റെ ഒരു ഭാഗമാകുവാൻ ഇടയായി. കുറേ നല്ല ഓർമകളുള്ള സിനിമയായിരുന്നു ഫുക്രി. ഫുക്രി സിനിമയുടെ ഷൂട്ട് തീർന്നപ്പോൾ എല്ലാവരുടേയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.

എനിക്ക് ആദ്യ സിനിമ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനിലെ പാട്ട് കഴിഞ്ഞ സമയത്ത് ഇതുപോലെ കണ്ണു നിറ​​ഞ്ഞ് വല്ലാത്ത വിഷമമായിരുന്നു. അപ്പോൾ കാവ്യ എന്തിനാ ചേട്ടാ കരയുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞാൻ ആലോചിച്ചു ഇവർക്കൊന്നും മനസില്ലേ, ഹൃദയമില്ലേ എന്താ കരയാത്തത് എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ അവർ കുറേ കണ്ടതല്ലേ. കുറേ സിനിമകൾ കഴിഞ്ഞപ്പോൾ അതെല്ലാം മറന്നു.

എന്നാൽ കഥാപാത്രം അയാൾ അഭിനയിച്ചു കഴിയുമ്പോൾ, ഇനി അതില്ലല്ലോ കുറച്ചുനാൾ കഴിഞ്ഞ് ഡബ്ബിങ് സമയത്തല്ലേ അത്‍ ഓർത്തെടുക്കാൻ പറ്റുകയുള്ളൂ എന്ന വിഷമം വരാറുണ്ട്. പക്ഷേ ഈ സിനിമ കഴിഞ്ഞപ്പോൾ കുറെ വ്യക്തികളായിട്ട് നല്ല അടുപ്പം ഉള്ളതായി തോന്നി. കാരണം 60 ദിവസം ഒന്നിച്ച് ഉണ്ടായിട്ട് എല്ലാവരും കര​ഞ്ഞിട്ടാണ് ലൊക്കേഷനിൽ നിന്നും പോയത്. ആ ഒരു അനുഭവം കൂടി ഫുക്രി എന്ന സിനിമയിൽ ഉണ്ടായി. ഒരുപാട് പോസിറ്റീവ്സ് ഉള്ള ലൊക്കേഷൻ ആയിരുന്നു ഫുക്രി സിനിമയുടേത്.