Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ മലരാകാൻ ശ്രുതിക്ക് കോടികൾ

shruthi-sai

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമം തെലുങ്കില്‍ റീമേയ്ക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസനാണ്.

ശ്രുതിയുടേതായി തെലുങ്കിൽ ഈ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. മഹേഷ് ബാബു നായകനായി എത്തിയ ശ്രീമന്ദ്ഡു ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വൻപ്രതിഫലമാണ് തെലുങ്കിൽ ശ്രുതി കൈപ്പറ്റുന്നത്. പ്രേമം റീമേയ്ക്കിൽ ഒന്നരകോടി രൂപയാണ് ശ്രുതിയുടെ പ്രതിഫലം.

മജ്നു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിന്‍റെ വേഷം ചെയ്യുക.

സെലിന്‍റെ വേഷത്തില്‍ അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും എത്തും. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രേമം സിനിമയിലൂടെ തരംഗമായി മാറിയ മലര്‍ എന്ന കഥാപാത്രമായി തെന്നിന്ത്യൻ സുന്ദരി ശ്രുതി ഹാസൻ എത്തും. ശ്രുതി കഥാപാത്രത്തിനായുള്ള തയാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും വേറിട്ടൊരു ഗെറ്റപ്പിലായിരും താരം എത്തുകയെന്നും അണിയറപ്രവർത്തകർ പറയുന്നു.

ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.