ശ്രീനിവാസന്റെയും ഭാര്യ വിമല ശ്രീനിവാസന്റെയും മകൻ ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റയും പരേതയായ എലിസബത്ത് സെബാസ്റ്റ്യന്റെയും മകൾ അർപ്പിത സെബാസ്റ്റ്യനാണ് വധു. കണ്ണൂരിൽവച്ചായിരുന്നു വിവാഹം.

തികച്ചും സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.സിനിമാ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.


