Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷാധികാരി ബൈജു; പ്രേക്ഷക പ്രതികരണം

baiju-movie

ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് ഒരുക്കുന്ന ചിത്രം രക്ഷാധികാരി ബൈജു തിയറ്ററുകളില്‍. സിനിമയുടെ ടീസറും ട്രെയിലറും പ്രേക്ഷകർക്കിടയില്‍ തരംഗമായി മാറിയിരുന്നു.  കോമഡിയ്ക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍ തുടങ്ങിയവരുമുണ്ട്.

രക്ഷാധികാരി ബൈജു | ​ ഒഫീഷ്യൽ ട്രെയിലർ

ഇന്ത്യയൊട്ടാകെ 184 തീയേറ്ററുകളിലാണ് റിലീസിനെത്തുക. കേരളത്തില്‍ മാത്രം 92 തിയറ്ററുകളില്‍ റിലീസുണ്ട് ചിത്രത്തിന്. ബംഗളൂരു, മൈസൂരു, മംഗലാപുരം, മണിപ്പാല്‍, ഹൂബ്ലി, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, വിസാഗ്, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാമായി മറ്റൊരു 92 സ്‌ക്രീനുകളിലും ചിത്രമെത്തും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന, ചെറുപ്പക്കാരോടും കുട്ടികളോടുമൊപ്പം പാടത്തും പറമ്പിലും കളിച്ചു നടക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ബിജു മേനോന്റെ ബൈജു എന്ന കഥാപാത്രം.

സംഭാഷണങ്ങളുള്ള നൂറിലധികം കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട് എന്നതാണ് രക്ഷാധികാരി ബൈജുവിന്റെ ഒരു പ്രത്യേകത. കുംമ്പളം എന്ന ഗ്രാമത്തേയും അവിടത്തെ ഹൃദയമിടിപ്പായ കുംമ്പളം ബ്രദേഴ്സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. 

ഡാര്‍വിന്റെ പരിണാമത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഡല്‍ കൂടിയായ ഹന്നാ റെജി കോശിയാണ് നായിക. ഹരിനാരായണന്‍ വരികളെഴുതി ബിജിബാല്‍ സംഗീതം നല്‍കുന്ന ഏഴു ഗാനങ്ങളുണ്ട് ചിത്രത്തില്‍. അലക്സാണ്ടർ മാത്യു, സതീഷ് കോലം എന്നിവർ ചേർന്നാണ് നിർമാണം. 

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രനും ചിത്രസംയോജനം ഷംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ സംഗീതം പകർന്ന മനോഹര ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.