ബാഹുബലി എന്ന ചിത്രത്തിലെ ദേവസേനയായി പ്രേക്ഷകരുടെ പ്രിയ നടിയായി അനുഷ്ക മാറി കഴിഞ്ഞു. തമിഴ്, തെലുങ്ക് നടിമാർ പൊതുവെ ഗ്ലാമർ കൊണ്ടുമാത്രം നിലനിൽക്കുന്നവരാണ്. അതിൽ നിന്നും അനുഷ്കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവും ആണ്.
അനുഷ്കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒരു കന്നഡ ചിത്രത്തിന്റ ഒഡീഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ്. എന്നാൽ ഫോട്ടോഷൂട്ടിൽ ആ ചിത്രത്തിന്റെ നിര്‍മാതാവ് അനുഷ്കയെ തള്ളിക്കളയുകയായിരുന്നു.

കർണാടകയിൽ ജനിച്ച അനുഷ്കയുടെ സ്കൂൾ വിദ്യാഭ്യാസം ബംഗലൂരുവിലായിരുന്നു. ബിസിഎ വിദ്യാർഥിയായിരുന്നു. സിനിമയിലേക്കുള്ള ആദ്യപടി നിരാശപ്പെടുത്തിയെങ്കിലും ഉപേക്ഷിക്കാൻ നടി തയ്യാറല്ലായിരുന്നു. പിന്നീട് 2005ൽ തെലുങ്ക് ചിത്രമായ സൂപ്പർ എന്ന സിനിമയിലൂടെ നടി അഭിനയരംഗത്തെത്തി.

2006ൽ എസ്എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രം അനുഷ്കയുടെ വഴിത്തിരിവായി. അങ്ങനെ തെലുങ്കിലെ മുൻനിര നായികയായി മാറിയ അനുഷ്കയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.