മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ്പോത്തനും–ഫഹദ് ഫാസിലും ഒന്നിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും സൂപ്പര്‍ഹിറ്റിലേക്ക്. ചിത്രത്തെ വാനോളം പുകഴ്ത്തി പ്രേക്ഷകർ മാത്രമല്ല താരങ്ങളും രംഗത്തെത്തി. ചിത്രത്തിന് പടക്കം പൊട്ടുന്ന കയ്യടിയെന്നാണ് സംവിധായകൻ ലിജോ ജോസ് പറഞ്ഞത്.
ലിജോ ജോസ് പല്ലിശ്ശേരി
ശെന്താ ഒരു പടം , അഭിനന്ദനങ്ങൾ മുഴങ്ങട്ടേ പടക്കം പൊട്ടുന്ന കയ്യടി...
അജു വർഗീസ്
ഒരിക്കൽക്കൂടി പോത്തേട്ടൻ ബ്രില്ലിയൻസ് !!!
സുജിത്ത് വാസുേദവ്
ഒരു സിനിമ കഴിഞ്ഞു തിയേറ്റർ വിട്ടു പുറത്തേക്കു വരുമ്പൊ ഒരു മലയാളി എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ സിനിമ. "തൊണ്ടിമുതലും ദൃക്‌സാക്ഷിയും". എല്ലാ അർത്ഥത്തിലും മുന്നിട്ടു നിൽക്കുന്ന സിനിമ. രാത്രി ഒന്നരക്ക് സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിക്കു അസമയമാണെന്നുള്ള ഔചിത്യം നോക്കാതെ തന്നെ ഞാൻ ദിലീഷ് പോത്തനെ വിളിച്ചത് അതുകൊണ്ടാണ് .
മലയാള സിനിമയെ ലോകനിലവാരത്തിലേക്കു ഉയർത്തിയ സിനിമ എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാൽ തെറ്റില്ല.അണിയറപ്രവർത്തകർക്കും , അഭിനേതാക്കൾക്കും എന്റെ എല്ലാവിധ ആശംസകളും.
ആനന്ദ് മധുസൂദനൻ
ലോക സിനിമകളിൽ മലയാളത്തിന്റെ ശബ്ദം "തൊണ്ടിമുതലും ദൃക്സാക്ഷിയും
രമ്യ രാജ്
തൊണ്ടി മുതലും ദൃക്ഷാക്ഷിയും ഒരു അതി ഗംഭീര സിനിമയാണ് .One of the greatest films of all time.
അഭിനവ് സുന്ദർ നായക്
ThondiMuthalum Driksaakshiyum in one word - SUPERB !!!!
ഗോവിന്ദ് പി മേനോൻ
എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ ആരാണെന്നു ചോദിക്കുമ്പോൾഎന്നും കെ ജി ജോർജും പദ്മരാജനും വികെ പവിത്രനും ഒക്കെയാണ് മനസ്സിൽ ആദ്യ സ്കാനിങ്ങിൽ വരാറുള്ള റിസൾട്ടുകൾ .പക്ഷെഅത് ഇപ്പോൾ ദിലീഷ് പോത്തൻഎന്ന ഒറ്റ പേരിലോട്ടു എത്തി മുട്ടി നിക്കുന്നു . ഇനി ഈ റിസൾട്ട് കൊറച്ചധികം കാലം നിക്കും എന്നെനിക്കുറപ്പുണ്ട് . മഹേഷിന്റെ പ്രതികാരം കണ്ടപ്പോൾ അത് ഏറെക്കുറെ ഉറപ്പിച്ചതാണ് പക്ഷെ ഈ പുത്തൻ ബൾബിന്റെ കാലാവധി എത്രയുണ്ടെന്നറിയാനാണ് രണ്ടാമത്തെ സിനിമയ്ക്കു വെയിറ്റ് ചെയ്തത് . ഉറപ്പിച്ചു , ഈ ബൾബ് കൊറച്ചധികം കാലം ഇങ്ങനെ തകർത്തു മിന്നും . ശ്യാം പുഷ്ക്കരൻ ഒരു വാറന്റി ഐറ്റം ആണെന്നത് ഞാൻ നേരത്തെ ഉറപ്പിച്ചോണ്ട് അതിൽ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല . ഒരു വെറും ജീനിയസ് . പാവം .
പിന്നെ ബിജിച്ചേട്ടനും രാജീവേട്ടനും കൂടെ കൂടി തൊണ്ടിമുതലൊരു അത്യുഗ്രൻ അനുഭവമാക്കി മാറ്റി . അഭിനയം എന്ന ഒന്ന് അതിനകത്തു കണ്ടില്ല . ഫഹദ് ഒക്കെ വെറും... ഹോ...രോമാഞ്ചം രോമാഞ്ചം .. സജീവ് പാഴൂർ ആദ്യമായിട്ട് കേൾക്കുന്നഒരു ബോംബാണ് . നല്ല കർണ്ണകഠോരമായിത്തന്നെ അതങ്ങു പൊട്ടി . basically .. Pothettan's brilliance was never a fluke. He is the real deal. A bloody good deal for us.
പി എസ് റഫീഖ്
തൊണ്ടിമുതലും ദ്യക്സാക്ഷിയും ഒരു ദുർമ്മേദസ്സുമില്ലാത്ത നല്ല പടം. ചെറുതിന്റെ വലിപ്പം പോത്തൻ അതി മനോഹരമായി പറഞ്ഞിരിക്കുന്നു. സജീവ് പാടൂർ ,ഫഹദ്, നിമിഷ, അലൻസിയർ, എസ്.ഐ. കാസർേഗാഡ് ഭാഷ സംസാരിക്കുന്ന സ്റ്റേഷനിലെ കോൺസ്റ്റബിൾ, എന്നിവർക്ക് പ്രത്യേക കയ്യടി. ബിജി ബാലിന് ഒരു കെട്ടിപ്പിടിത്തം, ഉമ്മ.. രാജീവ് രവിയ്ക്ക് നിറഞ്ഞ സ്നേഹ ബഹുമാനങ്ങൾ... സിനിമയെ അമ്പതു വർഷം പിറകിലോട്ട് വലിക്കുന്നവർ ഈ പടം കാണേണ്ടതാണ്. കള്ളനും മുതൽ നഷ്ടമായവനും സംഘട്ടനത്തിനൊടുവിൽ തളർന്ന് കെട്ടിപ്പിടിച്ചു കിടക്കുന്ന രംഗം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും. കള്ളനേയും കള്ളന് കഞ്ഞി വച്ചവരേയും തീയേറ്ററിൽ തന്നെ പോയി കാണേണ്ടതാണ്.....
എം ആസാദ് മുസ്തഫ
"തൊണ്ടിമുതൽ" മനോഹരം...ഗംഭീരം...
അടുത്തകാലത്തിറങ്ങിയ ഒരു മികച്ചചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഇന്നുമുതൽ മാറിക്കഴിഞ്ഞു...
ദിലീഷ് പോത്തന്റെ മികച്ച അവതരണം...രാജീവ് രവിയുടെ മികച്ച ഛായാഗ്രഹണം...ബിജിബാലിന്റ മനോഹരമായ പശ്ചാത്തല സംഗീതം... സുരാജ്, ഫഹദ്, അലൻസിയർ, നായിക നിമിഷ സജയൻ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങൾ....
പുതുമുഖ അഭിനേതാക്കളുടെ മികച്ച സ്വാഭാവിക പ്രകടനങ്ങൾ എല്ലാം ഈ സിനിമയെ ഉജ്ജ്വലമാക്കിയിരിക്കുന്നു...
നിഷ്കളങ്കനായ പ്രസാദിനെ വളരെ തന്മയത്തോടും, മനോഹരമായും അവതരിപ്പിച്ച സുരാജിന് അഭിനന്ദനങ്ങളുടെ ഒരു വൻ പ്രവാഹം ഉറപ്പ്...
സുരാജ്...നിങ്ങൾ പുലിയല്ല... പുപ്പുലിയാണ്...
ഈ സിനിമയുടെ എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ...
രാജേഷ് ഗോപിനാഥൻ
കല്ലിലും നെല്ലിലും പതിരിലും കാര്യമുണ്ടെന്നു പറയുന്ന സിനിമ...
'ദൃക്‌സാക്ഷിയും തൊണ്ടിമുതലും'...
കള്ളന്റെയും, പോലീസിന്റെയും, പരാതിക്കാരന്റെയും ആവലാതികൾ അതിജീവനത്തിനാണെന്ന തിരിച്ചറിവ് ,നിലനിൽക്കുന്ന വ്യവസ്തക്കില്ലാതെ പോകുന്നതിനെക്കൂടി ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്.