Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായിക മാത്രമല്ല അണിയറപ്രവർത്തകരും നഗ്നരായി ചിത്രീകരിച്ച മലയാളസിനിമ

rehana രെഹാന ഫാത്തിമ

ആദ്യ പോസ്റ്ററിലൂടെ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ചിത്രമാണ് ഏക. പോസ്റ്ററില്‍ നഗ്നയായി എത്തുന്ന യുവതിയുടെ ചിത്രമാണ് വിവാദമായത്. റോഡ് മൂവി വിഭാഗത്തിൽപെടുന്ന ചിത്രം ലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥ പറയുന്നു. രെഹാന ഫാത്തിമയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ രെഹാന ഫാത്തിമയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

രെഹാന ഫാത്തിമയുടെ കുറിപ്പ് വായിക്കാം–

നഗ്നശരീരങ്ങൾ കടന്നുവരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവിൽ 18 അംഗങ്ങൾ . അവർക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങൾ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോർച്ചർ ചെയ്യുന്ന സംവിധായകൻ. സ്വാഭാവികമായും ആദ്യസിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു.നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് "ഉണ്ട് " എന്ന് മറുപടി നൽകി.

ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം .

നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കൂ .

നഗ്നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

വസ്ത്രത്തിൽ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നിൽ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവർത്തകരുടെ മുഴുവൻ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു.