Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയെ നിശ്ചലമാക്കി മോഹൻലാൽ!

ഒടിയൻ എന്ന ചിത്രത്തിലേക്കായി മോഹൻലാൽ നടത്തിയ രൂപമാറ്റം അമ്പരപ്പിക്കുന്നതാണ്. ആ രൂപത്തിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ഇതിനോടകം നമ്മൾ കണ്ടതുമാണ്. എന്നിട്ടും കൗതുകം തീരുന്നില്ല. ദാ അതേ മോഹൻലാൽ കൊച്ചിയിലെത്തി. അക്ഷരാർഥത്തിൽ കൊച്ചിയെ നിശ്ചലമാക്കി ആ വരവ്. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാൽ എത്തിയത്. ആരവങ്ങൾക്കു നടുവിലൂടെയെത്തിയ മോഹൻലാൽ എന്ന അഭിനയ വിസ്മയം ആരെയും അമ്പരപ്പിക്കും.

മേക്ക് ഓവറിൽ മോഹൻലാ‍ൽ കൊച്ചിയിൽ. കൂടുതൽ ചിത്രങ്ങൾ കാണാം

mohanlal-look4

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യൻ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാൽ കുറച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മഹാനടൻ എടുത്ത പ്രയത്നത്തെ കയ്യടികളോടെയും ആദരവോടെയുമാണ് പ്രേക്ഷകപക്ഷം സ്വാഗതം ചെയ്തത്. കൊച്ചിയിലെ ഈ വരവേൽപ് അതിനു തെളിവാകുന്നു. 

mohanlal-look മോഹൻലാൽ കൊച്ചിയിൽ ചിത്രം:ആൽബര്‍ട്ട് തോമസ്
mohanlal-look5 മോഹൻലാൽ കൊച്ചിയിൽ ചിത്രം:ആൽബര്‍ട്ട് തോമസ്
mohanlal-look1 മോഹൻലാൽ കൊച്ചിയിൽ ചിത്രം:ആൽബര്‍ട്ട് തോമസ്