Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാല്‍ ആവശ്യപ്പെട്ടെങ്കിലും പ്രണവ് അതിന് തയ്യാറായില്ല

pranav-aadhi-4

പ്രണവ് മോഹൻലാൽ ആദ്യമായി  നായകനായി എത്തിയ ആദിക്ക് കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ വലിയ വിജയം നേടുമ്പോഴും നായകന്‍ പ്രണവ് മോഹന്‍ലാലിനെ മാത്രം ആഘോഷങ്ങളിൽ കാണുന്നില്ല. അതിനുള്ള ഉത്തരം ആന്റണി പെരുമ്പാവൂർ തന്നെ വ്യക്തമാക്കി.

‘ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍ പ്രണവ് ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദിക്ക് ശേഷം അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഒരു നിബന്ധന. മറ്റൊന്ന്, സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു അത്. അന്ന് വീട്ടിലെല്ലാവരും പറഞ്ഞു അങ്ങനെ പറയാന്‍ പാടില്ല. ലാല്‍ സാറും പറഞ്ഞു, ചേച്ചിയും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു മോനെ കുഴപ്പമില്ല.’

‘അദ്ദേഹം അഭിനയിക്കുക എന്ന ചിന്ത മാത്രമായിരുന്നു ആ സമയത്ത് നമുക്ക്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൊടുത്ത ഓഫറില്‍ വരേണ്ട എന്ന് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് വരണം എന്ന് നമുക്ക് പറയാന്‍ പറ്റാത്തത് കൊണ്ട് പറഞ്ഞില്ല. അദ്ദേഹമൊട്ട് വന്നുമില്ല. വിജയത്തിന്റെ സമയത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് കുഴപ്പമില്ല, പക്ഷെ, പ്രമോഷന്‍സിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. നമ്മള്‍ നിര്‍ബന്ധിച്ചിട്ടുമില്ല.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെ കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. സിനിമയുടെ വിജയമോ പരാജയമോ പ്രണവിനെ ബാധിക്കുന്നില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. ആദിയുടെ റിലീസിങ് സമയത്ത് എല്ലാവരും ഭയങ്കര ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറഞ്ഞു.