Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ ഭാവരസങ്ങളിലൂടെ വീണ്ടും ജഗതി; ആരാധകർ കാത്തിരുന്ന വിഡിയോ

jagathy-navarasam

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരാൻ കാത്തിരിക്കുന്നവരാണ് മലയാളികൾ.  ‍വാഹനാപകടത്തില്‍പ്പെട്ട് വെള്ളിത്തിരയില്‍ നിന്നും നീണ്ടനാളുകളായി വിട്ടു നില്‍ക്കുമ്പോഴും ജഗതിയ്ക്കു ഒരു പകരക്കാരന്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.

ഉദയനാണുതാരത്തിലെ ജഗതിയുടെ ഏറ്റവും ഗംഭീരമായ രംഗമാണ് നവരസഭാവങ്ങള്‍ അവതരിപ്പിക്കുന്നത്. തന്റെ ആ പഴയ നവരസഭാവങ്ങള്‍ ഒരിക്കല്‍ കൂടി ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള  താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നടി നവ്യ നായര്‍ ആണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ജഗതിയുടെ വസതിയിൽ നവ്യ എത്തിയിരുന്നു. അദ്ദേഹം തിരിച്ചു വരും എന്ന പ്രതീക്ഷ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ വിഡിയോയിലൂടെ.

വന്‍ സ്വീകാര്യതയാണ് ഈ വിഡിയോയ്ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. താരം വേഗം സുഖം പ്രാപിച്ച് തിരിച്ചു വരട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. നടന്റെ ആരോഗ്യകരമായ ഓരോ പുരോഗതിയും വലിയ പ്രതീക്ഷയാണ് ആരാധകരില്‍ ഉയര്‍ത്തുന്നത്.