ബോക്സ്ഓഫീസ് പിടിച്ച് മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. സിനിമയുടെ ആഗോളകലക്ഷൻ അൻപതുകോടി പിന്നിട്ടു. സിനിമയുടെ ഓള്‍ ഇന്ത്യ കലക്ഷൻ 38 കോടിയാണ്. ചിത്രത്തിന് വിദേശത്ത് കിട്ടിയ സ്വീകാര്യതയാണ് കലക്ഷൻ കൂടാൻ കാരണമായത്. ചിത്രം കേരളത്തിൽ മാത്രം പതിനയ്യായിരം ഷോ പൂർത്തിയായി കഴിഞ്ഞു.
50 കോടി നേടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. നേരത്തെ ഒപ്പം, ദൃശ്യം എന്നീ സിനിമകൾ 50 കോടി പിന്നിട്ടിട്ടുണ്ട്. . വിദേശത്തും ചിത്രം സൂപ്പർഹിറ്റായിരുന്നു. ഗള്‍ഫ് കേന്ദ്രങ്ങളിലും ചിത്രം കോടികൾ വാരിക്കൂട്ടി. ദൃശ്യം, എന്ന് നിന്റെ മൊയ്തീന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ടു കണ്‍ട്രീസ് എന്നിവയാണ് അമ്പത് കോടി പിന്നിട്ട മലയാള ചിത്രങ്ങള്‍.
സൂപ്പര്‍ഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോഡികള്‍ ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ. വീക്കെൻഡ് ബ്ലോക്ബസ്റ്റേർസിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത്.