Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമമല്ല അതുക്കും മേലേ; ചിരിപ്പിച്ച് കൈയിലെടുക്കാൻ മോഹൻലാൽ

lal-meena

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാലിന്റെ അഭിനയപ്രകടനമാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. ചിരിയുടെ രസക്കൂട്ടുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. സിനിമയുടെ ടീസർ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു.

Munthirivallikal Thalirkkumbol

സൂപ്പര്‍ഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍- മീന ജോഡികള്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സിനിമയ്ക്ക്. ഐമ, കലാഭവൻ ഷാജോൺ, അനൂപ് മേനോൻ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റുതാരങ്ങൾ.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്നചിത്രത്തിന് എം. സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമാണം. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.