Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുജീവിതം ജൂണില്‍ ആരംഭിക്കും: ബ്ലെസി

blessy-prthvi

ബെന്യാമിന്റെ നോവൽ ‘ആടുജീവിത’ത്തെ അടിസ്‌ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലസി അറിയിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണു 3ഡി ചിത്രം നിർമിക്കുന്നത്. എല്ലാ മേഖലയിലുമെന്ന പോലെ സിനിമയിലും കാലത്തിനനുസരിച്ചു മാറ്റമുണ്ടെന്നു ബ്ലെസി പറഞ്ഞു.

സൃഷ്‌ടികൾ കാലത്തിനതീതമായിരിക്കണമെന്നാണ് എഴുത്തുകാരും സിനിമക്കാരുമെല്ലാം ആഗ്രഹിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സിനിമയിൽ ഉൾപ്പെടെ വ്യത്യസ്‌ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് ആണ് ചിത്രത്തിൽ നജീമായി എത്തുന്നത്. വിദേശ നിലവാരത്തിലുള്ള ചിത്രമായിരിക്കും. വിദേ‌ശത്തുള്ള ടെക്നീഷ്യൻമാരുണ്ടാവും. ജിഎ ഫിലിം കമ്പനിയാണ് നിർമാണം.

Your Rating:

Overall Rating 0, Based on 0 votes