Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലീഷ് പറയുന്ന പൃഥ്വി; ട്രോളിന് താരത്തിന്റെ മറുപടി

prithviraj

പൃഥ്വിരാജ് ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്താൽ അതു വായിക്കാൻ കയ്യിൽ ഡിക്ഷണറി ഉണ്ടെങ്കിലെ സാധിക്കൂ എന്നാണ് ആരാധകരും വിമർശകരും ഒരുപോലെ പറയാറ്. ഇംഗ്ലീഷിൽ സ്റ്റാറ്റസിടുന്ന പൃഥ്വിയെ കളിയാക്കുന്ന നിരവധി ട്രോളുകളും സജീവമാണ്.

കഴിഞ്ഞ ദിവസം പൃഥ്വി എഴുതിയ ഒരു ഇംഗ്ലീഷ് പോസ്റ്റ് മലയാളത്തിൽ തർജമ ചെയ്ത് ട്രോൾ പോസ്റ്റ് ആക്കിയിരുന്നു. അത് സമൂഹമാധ്യമങ്ങളിൽ തരംഗമായി. സിനിമാപ്രവർത്തകർക്കിടയിലും ഇതുവലിയ തമാശയായി. നടൻ പൃഥ്വിരാജും ഈ ട്രോള്‍ കാണുവാനിടയായി. സെവൻത് ഡേയുടെ തിരക്കഥാകൃത്തായ അഖിൽ പോൾ ആണ് പൃഥ്വിയ്ക്ക് വാട്സാപിലൂടെ ഈ ട്രോൾ അയച്ചുകൊടുത്തത്. തിരിച്ചൊരു പൊട്ടിച്ചിരിയായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ട്രോളന്മാരെ പേടിച്ച് പൃഥ്വി ഇംഗ്ലീഷ് നിർത്തുമോ അതൊ പൃഥ്വിയുടെ കടുകട്ടി ഇംഗ്ലീഷിനു മുന്നിൽ ട്രോളന്മാർ മുട്ടു മടക്കുമോ എന്ന് കാത്തിരുന്നു കാണാം.