Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം: ദിലീപ്

dileep

കിടപ്പാടമില്ലാത്തവര്‍ക്ക് സ്വന്തമായി വീട് എന്ന ‘സുരക്ഷിത ഭവനം’ പദ്ധതിക്ക് കഴിഞ്ഞ ചിങ്ങം ഒന്നിന് നടൻ ദിലീപ് തുടക്കം കുറിച്ചിരുന്നു. ദിലീപിന്റെ നേതൃത്വത്തിൽ കേരള ആക്ഷന്‍ ഫോഴ്സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും ഭാഗമാകുന്ന പദ്ധതിയാണിത്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വാത്തികുളത്തു ആദ്യ വീടിന്‍റെ ശിലസ്ഥാപനവും നടത്തിയിരുന്നു. എന്നാൽ അതിന്റെ പേരിലും തട്ടിപ്പുകാർ എത്തിയതിന്റെ വിഷമത്തിലാണ് ദിലീപ്.

കൊട്ടാരക്കരയും, പുനലൂരിലുമായി ചില പ്രദേശങ്ങളിൽ ഈ പദ്ധതിയിൽ വീടുവാങ്ങി തരാമെന്നു പറഞ്ഞ്‌ പണപ്പിരുവുകൾ നടത്തുകയാണെന്നും ഇങ്ങനെയൊരു പിരിവുനടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ദിലീപ് ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി.

ദിലീപിന്റെ കുറിപ്പ് വായിക്കാം–

പ്രിയരെ, വളരെയധികം ദുഖത്തോടെയാണു ഈ പോസ്റ്റിടുന്നത്‌, "സുരക്ഷിത ഭവനം " പദ്ധതി വളരെ വലിയൊരു സ്വപ്നമാണു നിസ്സഹായരും,നിരാലംമ്പരുമായവർക്ക്‌ തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെ തുടക്കമിട്ട ഈ പദ്ധതിക്ക്‌ തുരങ്കം വയ്ക്കാൻ ചിലർ ശ്രമിക്കുന്നതായറിയുന്നു.

കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായ്‌ ഈ പദ്ധതിയിൽ വീടുവാങ്ങി തരാമെന്നു പറഞ്ഞ്‌ അപേക്ഷാഫീസ്‌ എന്നപേരിൽ പലരിൽ നിന്നുമായ്‌ പണപ്പിരിവു നടത്തുന്നു എന്നറിയാൻ കഴിഞ്ഞു, ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം.

ഈ പദ്ധതിയിലേക്ക്‌ അപേക്ഷിക്കാൻ ആരും അപേക്ഷാഫീസ്‌ നൽകേണ്ടതില്ല എന്നറിയിക്കുന്നു, എന്നുമാത്രമല്ല ഈ പദ്ധതിയുടെ പേരിൽ യാതൊരുവിധ പിരിവുനടത്താനും ഞങ്ങൾ ആരെയും ഏൽപ്പിച്ചിട്ടില്ല.

പൊതുജനങ്ങളും, പൊതു പ്രവർത്തകരും,മാധ്യമ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും ഇത്തരം കള്ളത്തരങ്ങൾ ശ്രദ്ധയിൽ പ്പെടുന്നവർ തൊട്ടടുത്ത പോലീസ്റ്റേഷനുകളിലൊ,താഴെകാണുന്ന "സുരക്ഷിതഭവനം " പ്ദ്ധതിപ്രവർത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടുക. A.s.Ravichandran 9447577823 Surash.m 9447187868 Prince7994111411. 

Your Rating: