ഹിറ്റ്ലർ സിനിമ തെലുങ്കിലെടുക്കാനായി ചിരഞ്ജീവി ഒരു നിർമാതാവിനെ തന്റെയടുക്കലേക്ക് പറഞ്ഞയച്ചെന്നും അയാൾ വരുന്നുണ്ടെന്നറിഞ്ഞ് താൻ വീടിനടുത്തുള്ള ജംഗ്ഷനിൽ പോയി ഒളിച്ചിരുന്നുവെന്നും സംവിധായകൻ സിദ്ദിക്ക് മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ പറഞ്ഞു.
അന്യ ഭാഷ തനിക്ക് വഴങ്ങില്ലെന്നുള്ളതുകൊണ്ടും ഭാഷ അറിയാത്തതുകൊണ്ട് സീനുകൾ പെർഫെക്ടാവില്ല എന്നതു കൊണ്ടുമാണ് അന്ന് അന്യഭാഷ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ താൻ മടിച്ചതെന്നും സിദ്ദിക്ക് പറയുന്നു.
ഭാഷ നല്ലവണ്ണം വശമാക്കിയശേഷമാണ് ബോഡിഗാർഡ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതെന്നും ചിത്രം വിജയമായതോടെ കാത്തിരിപ്പിനു ഫലമുണ്ടായെന്നും സിദ്ദിക്ക് നേരെ ചൊവ്വേയിൽ പറഞ്ഞു.