Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ താരനിരയുമായി ദുൽക്കർ–പ്രതാപ് പോത്തൻ ചിത്രം

dulquer-dhansika

വലിയതാര നിരയുമായി പ്രതാപ് പോത്തൻ–ദുൽക്കർ ചിത്രം ഒരുങ്ങുന്നു. അഞ്ജലി മേനോൻ തിരക്കഥ എഴുതുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് മേനോൻ ആണ്. തമിഴ് നടി ധൻസികയാണ് നായിക. സംഗീതം ഇളയരാജ.

പതിനെട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണിത്. സിനിമയുടെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബാംഗ്ലൂര്‍ഡെയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ തിരക്കഥ എഴുതുന്നു.

പ്രമുഖരുടെ ഒരു സംഗമമായിരിക്കും ഈ ചിത്രം. 1995ല്‍ പുറത്തിറങ്ങിയ യാത്രമൊഴിയാണ് പ്രതാപ് അവസാനം സംവിധാനം ചെയ്ത ചിത്രം. മണിരത്നം ചിത്രം കടല്‍ ആണ് രാജീവ് മേനോൻ അവസാനമായി ഛായാഗ്രഹണം നിർവഹിച്ചത്.

Your Rating:

Overall Rating 0, Based on 0 votes