കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 39-ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഇന്നസെന്റിന് ചലച്ചിത്രരത്നം ബഹുമതിയും, കവിയൂർ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക സുകുമാരൻ എന്നിവർക്ക് ചലച്ചിത്രപ്രതിഭാ പുരസ്കാരവും നൽകും.
മികച്ച ചിത്രം- എന്നു നിന്റെ മൊയ്തീൻ, ആർ എസ് വിമൽ(എന്നു നിന്റെ മൊയ്തീൻ) ആണ് മികച്ച സംവിധായകൻ. ഹരികുമാർ സംവിധാനം ചെയ്ത കാറ്റും മഴയും ആണ് മികച്ച രണ്ടാമത്തെ ചിത്രം. എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനും, എന്നു നിന്റെ മൊയ്തീൻ, ചാർളി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പാർവതി മികച്ച നടിയ്ക്കുള്ള അവാർഡ് നേടി.
മികച്ച ജനപ്രിയസിനിമയ്ക്കുള്ള അവാർഡ് ചാർളിയും ഒരു വടക്കൻ സെൽഫിയും പങ്കിട്ടു
മറ്റ് അവാർഡുകൾ
മികച്ച രണ്ടാമത്തെ നടൻ-പ്രേം പ്രകാശ് (ചിത്രം നിർണായകം)
മികച്ച രണ്ടാമത്തെ നടി- ലെന (ചിത്രം - എന്നു നിന്റെ മൊയ്തീൻ)
മികച്ച തിരക്കഥാകൃത്ത് - ലെനിൻ രാജേന്ദ്രൻ (ചിത്രം-ഇടവപ്പാതി)
മികച്ച ഗാനരചന- ആന്റണി ഏബ്രഹാം( ചിത്രം- ഓർമകളിൽ ഒരു മഞ്ഞുകാലം)
മികച്ച സംഗീതസംവിധാനം- എം ജയചന്ദ്രൻ ( ചിത്രം- നിർണായകം, എന്നു നിന്റെ മൊയ്തീൻ)
മികച്ച ഗായകൻ- പി ജയചന്ദ്രൻ (ചിത്രം - എന്നു നിന്റെ മൊയ്തീൻ)
മികച്ച ഗായിക- കെ എസ് ചിത്ര (ചിത്രം ഓർമകളിൽ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും)
മികച്ച ഛായാഗ്രഹണം-ജോമോൻ ടി ജോൺ (ചിത്രം-ചാർളി, നീന, എന്നു നിന്റെ മൊയ്തീൻ)
മികച്ച ശബ്ദലേഖനം- ആർ പി ആനന്ദ് ബാബു (ചിത്രം- ചായം പൂശിയ വീട്, അരണി, സക്കായി)
മികച്ച കലാസംവിധാനം-ജയശ്രീ ലക്ഷ്മി നാരായണൻ (ചിത്രം -ചാർളി)
മികച്ച ചമയം- ജയചന്ദ്രൻ (ചിത്രം -ഇടവപ്പാതി)
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ്( ചിത്രം -ഇടവപ്പാതി)
മികച്ച നവാഗതപ്രതിഭ- ഉത്തര ഉണ്ണി (ചിത്രം -ഇടവപ്പാതി)
മികച്ച നവാഗത സംവിധായകർ-സതീഷ്ബാബു സേനൻ, സന്തോഷ് ബാബുസേനൻ (ചിത്രം ചായം പൂശിയ വീട്)
മികച്ച ബാലതാരം- ജാനകി മേനോൻ, വിശാൽ കൃഷ്ണ (ചിത്രം മാൽഗുഡി ഡെയ്സ്)
മികച്ച ബാലചിത്രം- ആകാശങ്ങൾക്കപ്പുറം (ധനോജ് നായിക്) വികൽപം (സംവിധാനം രാധാകൃഷ്ണൻ പള്ളത്ത്
പ്രത്യേക ജൂറി അവാർഡ്- അക്കൽദാമയിലെ പെണ്ണ് (സംവിധാനം -ജയറാം കൈലാസ്)
സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പ്രത്യേകത അവാർഡ്- നിർണായകം (സംവിധാനം വി കെ പ്രകാശ്)
പരിസ്ഥിതി ചിത്രത്തിനുള്ള പ്രത്യേക അവാർഡ്- അരണി (സംവിധാനം - രാ പ്രസാദ്)
കേരള സംസ്കൃതി കലാമേന്മയോടെ ആവിഷ്ക്കരിച്ച സംസ്കൃതചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം- പ്രിയമാനസം (സംവിധാനം വിനോദ് മങ്കര)
അഭിനയമികവിനുള്ള പ്രത്യേക ജൂറി അവാർഡ് - ആസിഫ് അലി (ചിത്രം നിർണായകം), സുധീർ കരമന (ചിത്രം നിർണായകം, എന്നു നിന്റെ മൊയ്തീൻ, അക്കൽദാമയിലെ പെണ്ണ്)
എൻ അയ്യപ്പനും (ഛായാഗ്രഹണം, ചിത്രം മല്ലനും മാതേവനും), ശിൽപരാജിനും (ഗായിക ചിത്രം എന്നു നിന്റെ മൊയ്തീൻ) എന്നിവർക്കും പ്രത്യേക പുരസ്കാരം നൽകും ഓഗസ്റ്റ് അവസാനം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് തേക്കിൻകാട് ജോസഫ്, ജനറൽ സെക്രട്ടറി ബാലൻ തിരുമല, ട്രഷറർ വട്ടപ്പാറ രാമചന്ദ്രൻ, വൈസ്പ്രസിഡന്റ് പൂവപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.