വെളളിയാഴ്ച റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ദിനം തിരുവനന്തപുരത്തെ ന്യൂ തിയറ്ററിൽ അഞ്ച് ഷോ നടത്തേണ്ടി വന്നു.
ആദ്യ നാല് ഷോയും ഹൗസ് ഫുള്‍ ആയതിന് പിന്നാലെയും സിനിമയ്ക്കുണ്ടായ തിരക്ക് മൂലമാണ് രാത്രി 11.30 ക്കും പ്രത്യേക ഷോ നടത്തിയത്. ഇന്നും നാല് ഷോ ഹൗസ് ഫുൾ ആയതിനെ തുടർന്ന് 11.30 യുടെ ഷോ നടത്തുന്നുണ്ടെന്ന് സിനിമയുടെ വിതരണക്കാരായ രജപുത്ര അറിയിച്ചു.
സാങ്കേതികപരമായും കഥാപരമായും ചിത്രം മുന്നിട്ടു നിൽക്കുന്നു. മാത്രമല്ല അടുത്തിറങ്ങുന്ന മറ്റു ചിത്രങ്ങളിൽ നിന്നും ഈ സിനിമയെ വേറിട്ട് നിർത്തുന്നത് അതിന്റെ ക്വാളിറ്റി തന്നെയാണ്. ആളെ കൂട്ടാൻ ചേർക്കുന്ന മസാലകളൊക്കെ ഒഴിവാക്കിയ കൊമേഴ്സ്യൽ എന്റർടെയ്നറാണ് മഹേഷിന്റെ പ്രതികാരം. മതിമറന്ന് ആസ്വദിക്കാനാകുന്ന തമാശയും വികാരതീവ്രരംഗങ്ങളും നിറഞ്ഞ മികച്ച എന്റർടെയ്നർ.
മഹേഷിന്റെ പ്രതികാരം റിവ്യു വായിക്കാം
ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിക് അബുവാണ്. ഫഹദ് ഫാസിൽ, അനു ശ്രീ, സൗബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.