മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടില്ല.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അല്ലാതെ മറ്റൊന്നും ഔദ്യോഗികമായും ഇവർ പ്രേക്ഷകർക്കായി പങ്കുവച്ചുമില്ല. മലയാളത്തിൽ വേറൊരു ചിത്രങ്ങളിലും കാണാനാകാത്ത മേയ്ക്കിങ് തന്നെയാണ് പുലിമുരുകന്റേത്. ഈ വർഷം റിലീസിനെത്തുന്ന സിനിമെയക്കുറിച്ച് അഞ്ച് കാര്യങ്ങൾ...
സിനിമയുടെ ബഡ്ജറ്റ്
മമ്മൂട്ടി–ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിങ്ങിയ പഴശ്ശിരാജയ്ക്ക് ശേഷം ഒരുങ്ങുന്ന ഏറ്റവും മുതൽമുടക്കുള്ള ചിത്രം. 15 കോടിയാണ് സിനിമയുടെ ഏകദേശ ബഡ്ജറ്റ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻമുളകുപാടമാണ് നിർമാണം. വിയറ്റ്നാമിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയാണ് മറ്റൊരു പ്രധാനലൊക്കേഷൻ.

മോഹൻലാലിന്റെ ഡെഡിക്കേഷൻ
മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേെതെന്ന് സംവിധായകന്‍ വൈശാഖ് ഉറപ്പു പറയുന്നു. അത്രയും ശക്തമായ കഥാപാത്രം. ഒരു ഹെവി മാസ് ക്യാരക്ടര്‍ ആയിരിക്കും മോഹന്‍ലാല്‍ പുലിമുരുകനില്‍ അവതരിപ്പിക്കുക. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായികമായ ഒരുപാട് കാര്യങ്ങള്‍ മോഹന്‍ലാല്‍ സിനിമയില്‍ ചെയ്യുന്നുണ്ട്. മാത്രമല്ല സ്ഫടികം, ശിക്കാർ എന്നീ ചിത്രങ്ങളിലേതു പോലെ മയിൽവാഹനം എന്നൊരു ലോറിയും സിനിമയിൽ മോഹൻലാല്‍ ഉപയോഗിക്കുന്നുണ്ട്.

ആക്ഷൻ ഹീറോ പീറ്റർ ഹെയ്ൻ
ശിവാജി, അന്യന്‍, യന്തിരന്‍, ഐ , ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍. ചിത്രത്തിന്റെ കഥയും അതിലെ നായകകഥാപാത്രത്തെ മോഹന്‍ലാല്‍ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയുമാണ് പീറ്റര്‍ ഹെയ്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്.

ചിത്രത്തിൽ യഥാർഥ കടുവയെ ആണ് ഉപയോഗിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്റെ കീഴിൽ ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരാണ് കടുവയെ ട്രെയ്ന്‍ ചെയ്യിപ്പിക്കുന്നത്.
യാനിക് ബെൻ (പുലിമുരുകനിലെ അസി.സ്റ്റണ്ട് കോഓര്‍ഡിനേറ്റർ

മോഹൻലാലിന്റെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായ 'പുലിമുരുകനി'ലെ അസിസ്റ്റന്റ് ഫൈറ്റ് കോർഡിനേറ്ററാണ് ഇദ്ദേഹം. ട്രാൻസ്പോർട്ടർ 3, ഇൻസെപ്ഷൻ തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലും എന്തിരൻ, ബദ്രിനാഥ്, ഏഴാം അറിവ്, മാട്രാൻ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ സാന്നിധ്യം ഉള്ള ഇദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് 'പുലിമുരുകൻ'.
മോഹൻലാൽ–പ്രഭു കൂട്ടുകെട്ട്

കാലാപാനി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രഭു കൂട്ടുകെട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാകും. ബാല, വിനു മോഹൻ എന്നിവരാണ് മറ്റുതാരങ്ങൾ.
ഗോപീസുന്ദർ സംഗീതം

ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച ബാക്ഗ്രൗണ്ട് സ്കോറുമായാകും ഗോപി എത്തുക. എസ് ജാനകി, ജാസി ഗിഫ്റ്റ്, ശ്രേയ എന്നിവരുടെ ഗാനങ്ങളും സംഗീതത്തിന് മാറ്റുകൂട്ടും.